0%

Chapter Title : ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം

Author : Kambikathakal Read All Parts 753

അല്ല...!" ചെറുപുഞ്ചിരിയോടെ ദീപ പറഞ്ഞു.

"ഒന്നന്വേഷിച്ചു പോകാമെന്ന് കരുതി,അതാ വന്നേ"

"ഇപ്പ കുഴപ്പന്നൂല്ല്യാ, കുട്ടി പൊയ്കൊളൂ..." കനത്ത ശബ്ദത്തിൽ അയാൾ പറഞ്ഞു.

"ന്റമ്മോ ന്തൊരു മനുഷ്യനാ ഇയ്യാൾ, വെറുതെയല്ല, കണ്ടവരുടെകൈയിൽനിന്നും തല്ല് കിട്ടി ഇവിടെവന്ന് കിടക്കുന്നത്, അങ്ങനെ വേണം"

ദീപ മനസിൽ പറഞ്ഞുകൊണ്ട് തിരിഞ്ഞു നടന്നു.

"ഹലോ... ഒരുമിനുറ്റ്." മുഖത്തുനിന്ന് കൈയെടുത്ത് അയാൾ ദീപയെ വിളിച്ചു.

"സിസ്റ്ററോട് ഒന്ന് വരാൻ പറയൂ."

തിരിഞ്ഞു നോക്കിയ ദീപ അയാളുടെ മുഖം കണ്ടപ്പോൾ ഞെട്ടിത്തരിച്ചുനിന്നു.

തിരിഞ്ഞു നോക്കിയ ദീപ അയാളുടെ മുഖം കണ്ടപ്പോൾ ഞെട്ടിത്തരിച്ചു നിന്നു.

രാവിലെ ബസ്സ് വെയ്റ്റിങ് ഷെഡിൽ വച്ചുകണ്ട അജുവായിരുന്നു അത്.

"മാഷേ....മാഷായിരുന്നോ അയ്യോ..എന്താ പറ്റിയേ..." അപ്രതീക്ഷിതമായി അജുവിനെ കണ്ട ദീപ ചോദിച്ചു.

"ഏയ് ഒന്നുല്ല്യാ ഒരുചെറിയ ബൈക് ആക്‌സിഡന്റ്..."

"മ്മ്.. ഉവ്വ്...ഞാൻ കേട്ടു...അടികിട്ടി വന്നുകിടക്കാണല്ലേ..." ദീപയുടെ ചോദ്യംകേട്ട അജു ലജ്ജിച്ചു മുഖം തിരിച്ചുകിടന്നു..

അവർ സംസാരിച്ചുകൊണ്ടിക്കുമ്പോഴാണ് പെട്ടന്ന് തമിഴന്മാരാണെന്ന് തോന്നിക്കുന്ന രണ്ട്പേർ അകത്തേക്ക് കയറിവന്നത്...

"യാരിങ്ക അജു, നീയാ..." കറുത്ത് അൽപ്പം പൊക്കമുള്ള ഒരാൾ ചോദിച്ചു

"അതെ ഞാനാ.." അജു എഴുന്നേറ്റിരിക്കാൻ ശ്രമിച്ചു.

"പറവാഇല്ലേ ഉക്കാര്, നൻവന്ത് സെൽവം.."

ആ പേര് കേട്ടതും ദീപ ഒന്ന് പരിഭ്രമിച്ചു.. സെൽവം അജുവിന്റെ വലതുഭാഗത്ത് കട്ടിലിന്റെ ഒരുവശത്തായി ഇരുന്നു.

"ഉങ്കിട്ടെ യേൻ ആളുങ്കേ മുന്നാനടി സോന്നെ.. ഇത് ഒപ്രച്ഛനെഇല്ലേ,ഏൻപ്രച്ഛനെ. എടപെടാ കൂടാതെ അനാ നീ കേക്കല്ലേ, നീ തപ്പുപ്പണി, നാൻ അടിച്ചിട്ടെ. മറന്തിഡ്" ഇനി എൻ കണ്മുന്നടി പത്തേ.. സീകിടുവേ... തെരിഞ്ചുക്കോ."

സെൽവം എഴുന്നേറ്റ്‌ തിരിഞ്ഞു നോക്കിയത് ദീപയുടെ മുഖത്തേക്കായിരുന്നു.

"യാര് കണ്ണാ...ഉങ്ക പൊണ്ടട്ടിയാ.. അടടാ..എവൊളോ അഴക്."

💬 Comments

View all comments