Chapter Title : ഒരു ഊമ്പിയ ലൗ സ്റ്റോറി [Dexter]
കാണാൻ ഒരു വാണലുക്ക് ഉള്ള ഒരുത്തൻ കൈയ്യിൽ വാവാച്ചി എന്നോ എന്തോ പച്ചയും കുത്തിയിട്ടുണ്ട് , അങ്ങനെ തിരിഞ്ഞുനിന്ന് അവനെ അടിമുടിനോക്കിയ ഞങ്ങളോട് അവൻ വീണ്ടും ശബ്‌ദിച്ചു.
"ഇവിടെ വാടാ "
കൊറച്ചു ജാഡയൊക്കെ ഇട്ടാണ് ആ മൈരൻ ഞങ്ങളെ വിളിച്ചത് "ഇങ്ങനെയൊക്കെ ഷോ കാണിക്കണമെങ്കിൽ വല്ല പെൺപിള്ളേരും അവനേം നോക്കി നിൽപ്പായിരിക്കാം". ഇർഫാൻ പറഞ്ഞു. അതും കേട്ട് അങ്ങോട്ടും ഇങ്ങോട്ടും നോക്കിയ ഞങ്ങൾക്ക് പിഴച്ചില്ല അവന്മാര് നിൽക്കുന്ന ബ്ലോക്കിന്റെ എതിരെ ഉള്ള ഒരു ബ്ലോക്കിന്റെ ഒന്നാം നിലയിൽ നിന്ന് ചിരിച്ചോണ്ട് ആ മൈരനേം നോക്കി നിൽപ്പുണ്ട് ഒരുത്തി, മൂക്കിലും കാത്തിലെന്നുവേണ്ട അവള്ടെ സകലമാന ഇടതും സ്റ്റഡ്ഡും മൂക്കുത്തിയുമിട്ട ഒരു പെണ്ണ് കാണാനും തരക്കേടില്ലാത്ത ഒരു കൊച്ചുചരക്ക് നടക്കുന്നതിനിടയിൽ ഹിഷാം പറഞ്ഞു
ഹ്മ്മ് ശെരിയാ കാണാനും തരക്കേടില്ല , എന്നാലും കുളിയും നനയുമില്ലാത്ത ഈ വെട്ടാവളിയനെയെ കിട്ടിയുള്ളൂ ഇവൾക്ക് പ്രേമിക്കാൻ ഞാൻ അവന്മാരോടായി പറഞ്ഞു അവന്മാരുടെ മുന്നിലെത്തി. കൂട്ടത്തിൽ നിന്നിരുന്ന ആ മൈരൻ മുന്നോട്ട് വന്ന് നിന്ന് പറഞ്ഞു.
"ഇവിടെ നിക്കുന്ന ചേട്ടൻമാരെ കാണാതെയാണോ പിള്ളേരെ നീയൊക്കെ ക്ലാസ്സിലേക്ക് പോകുന്നെ, അതുപോട്ടെ നിന്റെയൊക്കെ പേരെന്താടാ."
ഞങ്ങളൊന്നും മിണ്ടിയില്ല അവിടങ്ങനെയേ കല്ലുപോലെ നിന്നു,
അവന്മാര് ചോദിച്ചതും കേൾക്കാണ്ട് നിൽക്കുന്ന ഞങ്ങളെ കണ്ട പെൺപിള്ളേരടക്കമുള്ള സകലരും ഞങ്ങളേം നോക്കിനിന്നു.
"ടാ നിന്നോടൊക്കെയല്ലേ നിങ്ങൾ ചോദിച്ചത് പേര് പറയെടാ ". കൂട്ടത്തിൽ നല്ല പൊക്കവും ശരീരവുമുള്ള ഒരുത്തൻ മുന്നോട്ട് വന്ന് പറഞ്ഞു.എന്നിട്ടും ഞങ്ങൾ അനങ്ങിയില്ല.
"ടാ നിന്നോടൊക്കെയല്ലേ ഞങ്ങൾ പേര് കേട്ടത് പറയെടാ മൈരേ ".
അവൻ കുറച്ച് ഉറക്കെ ആക്രോഷിച്ചു.
💬 Comments
View all comments