Chapter Title : ഒരു പാൽക്കാരി പെണ്ണ് 2
ചേച്ചി." പേടിച്ച് വിറച്ച് കൊണ്ട് ഞങ്ങള്‍ പറഞ്ഞു. "മൊട്ടെന്ന് വിരിഞ്ഞില്ല രണ്ടും അപ്പോഴേക്കും പിളേളര്" എന്നും പറഞ്ഞ് ചേച്ചി ഞങ്ങളുടെ ചെവി പിടിച്ചു നന്നായി ഞെരുക്കി. വേദനകൊണ്ട് പിടഞ്ഞു ഞങ്ങള്‍ ചേച്ചിയുടെ കൈ തട്ടി മാറ്റാന്‍ നോക്കി. "വാ ഇങ്ങോട്ട് "എന്നും പറഞ്ഞ് ചേച്ചി ഞങ്ങളുടെ ചെവി പിടിച്ച് വലിച്ച് ഉമ്മറത്തേക്ക് കൊണ്ടു പോയി കസേരയില്‍ ഇരുത്തി പറഞ്ഞു. " ഇതൊരു ചെറിയ മരുന്നാ ഇനി വലുത് നാളെ. ഇതില് മൂത്തയാള് രാമു അല്ലേ അപ്പോ ആദ്യം നിനക്ക്. നാളെ ഉച്ചയ്ക്ക് രാമു ഇവിടെ വരണം മനസ്സിലായല്ലൊ" ഞങ്ങള്‍ പേടിച്ച് തലയാട്ടി മൂളി. "എന്നാ മക്കള് വീട്ടീ പൊയ്ക്കൊ" ഞങ്ങള്‍ ചെവി സ്വയം പിടിച്ചു നോക്കി വേദനയോടെ വീട്ടിലേക്ക് നടന്നു. അപ്പോള്‍ പട്ടി കൂട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്നു അന്ന് രാത്രി ചെവി വേദനിച്ചു കൊണ്ട് ഞങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. മുത്തച്ഛനോടും മുത്തശ്ശിയോടും ഒന്നും പറയാതെ എങ്ങിനെയോ നേരം വെളുപ്പിച്ചു. അന്ന് രാത്രി ഞങ്ങള്‍ ചേച്ചിയ്ക്ക് ഇട്ടൊര് കുസൃതി പണികൊടുക്കാൻ തീരുമാനിച്ചു. പിറ്റേന്ന് രാവിലെ നേരത്തെ എണീറ്റ് ടൗണിലെ സര്‍ക്കാര്‍ ആശുപത്രില്‍ പോയി മരുന്നു വാങ്ങിച്ചു. നേരെ ബീവറേജ് ലേക്ക് നടന്നു. അവിടെ വരി നിന്ന ഒരു ചേട്ടന്റെ കൈയില്‍ ഇരുനൂറ് രൂപ കൊടുത്ത് അതിനു കിട്ടുന്നത് വാങ്ങാന്‍ പറഞ്ഞു. കുറച്ച് നേരം കഴിഞ്ഞു ആ ചേട്ടന്‍ ഒരു കുപ്പി ഞങ്ങള്‍ക്ക് തന്നു നേരെ പോയി. കുപ്പി പെട്ടെന്ന് വാങ്ങി രാമു അരയില്‍ വെച്ച് ഞങ്ങള്‍ നേരെ വൈദ്യരുടെ കടയില്‍ പോയി കുറച്ച് നായ്കുരണ പൊടിയും വാങ്ങിച്ചു ബസ്റ്റാന്റിലേക് നടന്നു. വീട്ടിലെത്തി രണ്ടു ദിവസം മരുന്ന് മാറി മാറി ചെവിയില്‍ ഉറ്റിച്ചു ഞങ്ങള്‍ ചെവി വേദന സുഖ പെടുത്തി.മൂന്നാല് ദിവസം ഞങ്ങളെ കാണാത്തത് കൊണ്ട് വേലു ചേട്ടൻ രാവിലെ വീട്ടിലേക്ക് വന്നു.അയാൾ എന്താ കാര്യം എന്നു ചോദിച്ചു. ഞാന്‍ പറയാന്‍ ഒരുങ്ങിയതും രാമു എന്നെ തടഞ്ഞ്. " ഒന്നൂല്ല ചേട്ടാ ഞങ്ങളൊരു സുഹൃത്തിന്റെ വീട്ടില്‍ പോയതായിരുന്നു" രാമു കളളം പറഞ്ഞു. " എന്നാ ഞാനറെങ്ങുവാ മക്കള് നാളെ പോര് സ്ഥിരമായി
💬 Comments
View all comments