Chapter Title : ഒരു പാൽക്കാരി പെണ്ണ് 2
വന്നാലെ തുഴച്ചിൽ പഠിക്കൂ. അല്ലെങ്കില് ഇപ്പോ പഠിച്ചതും മറക്കും" ഞങ്ങള്‍ തലയാട്ടി. "ആ പിന്നെയ് ഗിരിജ അന്വേഷിച്ചിരുന്നു നിങ്ങളെ ഒന്നവിടെ വരെ വരാന്‍ പറഞ്ഞു. "ഞാനിറങ്ങുവാ" ചേട്ടന്‍ പോയി. അത് കേട്ടതും ഞങ്ങള്‍ക്ക് ദേഷ്യം കൂടി വന്നു. അങ്ങനെ അന്ന് വൈകുന്നേരം ഒരു ആറ് മണിക്ക് നായ്കുരണപൊടിയും ബ്രാണ്ടി കുപ്പിയും പോക്കറ്റിലിട്ട് ഞങ്ങള്‍ നേരെ കടവത്തേക്ക് നടന്നു കടവിൽ എത്തി. ഇരുട്ടാവാൻ വേണ്ടി വേലു ചേട്ടൻ കാണാതെ കാത്തിരുന്നു. സൂര്യന്‍ പതുക്കെ താഴ്ന്നു. നേരം ഇരുട്ടാൻ തുടങ്ങി. ഞങ്ങള്‍ നേരെ വളളപുരയിലേക്ക് ചെന്ന് വേലു ചേട്ടനോട് പറഞ്ഞു " ചേട്ടാ ഞങ്ങക്ക് ഇന്നെലെയൊരു സുഹൃത്ത് ഒരു സാധനം തന്നു.അത് ഞങ്ങള്‍ക്ക് പറ്റില്ല ചേട്ടന് വേണോ" "എന്തൊന്നാ മക്കളെ വല്ല വെഷമാണോ" ചേട്ടന്‍ ചോദിച്ചു. " "ആ ചെറിയ വെഷം തന്നെയാ" ഇതാണ് സാധനം എന്നും പറഞ്ഞ് രാമു അരയില്‍ നിന്നും ബ്രാണ്ടി കുപ്പിയെടുത്ത് വേലു ചേട്ടന് നേരെ നീട്ടി. "എടാ....ആർത്തിയോടെ ചേട്ടൻ കുപ്പി വാങ്ങി കടിച്ചു പൊട്ടിച്ച് വായിലേക്ക് ഒഴിച്ചു കുടിച്ചു. അത് കണ്ട് ഞങ്ങൾ അറപ്പോടെ തല തിരിച്ചു. "ഹൊ ഇയാളെ സമതിക്കണം. ചേട്ടാ അത് വിദേശിയാ വെളളം ചേർക്കണം" "മക്കള് പൊയ്ക്കൊ നേരം ഇരുട്ടായി ചേ ചേട്ടന്‍ ഇത് തീർത്ത് വന്നേക്കാം" എന്നു പറഞ്ഞ് വേലു ചേട്ടന്‍ ഞങ്ങളെ പറഞ്ഞയച്ചു. ചിരിച്ചു കൊണ്ട് കൈ തമ്മിലടിച്ചു ഞങ്ങള്‍ വേഗത്തില്‍ നേരെ ഗിരിജ ചേച്ചിയുടെ വീട്ടിലേക്ക് നടന്നു. പട്ടി കാണാതെ ഞങ്ങള്‍ തൊഴുത്തിന്റെ സൈഡിലൂടെ മുറ്റത്തേക്ക് കടക്കാൻ തീരുമാനിച്ചു. തൊഴുത്തിന്റെ അടുത്ത് എത്തിയപ്പോള്‍ രാമു പറഞ്ഞു "എടാ കിച്ചു.എനിക്ക് ആകെ പേടി തോന്നുന്നു. നീ ഒറ്റക്ക് പൊയ്ക്കൊ. ഞാന് ആരെങ്കിലും വരുന്ന്ണ്ടോ നോക്കാം" " അയ്യടാ അത് വേണ്ട എന്റെ ചെവി മാത്രം അങ്ങനെ" ഞാന്‍ പറഞ്ഞു. "എന്നാ നമ്മള് രണ്ടു പേരുംകൂടി പോവാ " ഞാന്‍ പറഞ്ഞു. " അപ്പോ ഇവിടെ ആരാ നിൽക്ക വേലു ചേട്ടൻ അഥവാ വന്നാലോ" രാമു പറഞ്ഞു. അങ്ങനെ തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ് അവസാനം ഞാന്‍ തന്നെ പോവാന്‍
💬 Comments
View all comments