Chapter Title : ഒരു പനിനീർപൂവ് 2 [Vijay]
പറഞ്ഞു 'അമ്മ അവൾക് ഒരുഗ്ലാസ്സ് ചായ കൊടുത്തു..
അതും എടുത്തു അരുണിന്റെ റൂംമിലേക്കു നടന്നു..
അവൾ ചെല്ലുമ്പോ അവൻ ഉണർന്നിട്ടുണ്ടായിരുന്നില്ല. അവൾ പതിയെ റൂമിൽ ചെന്ന് ചായ ടേബിളിൽ വച്ചിട്ടു.. ജഗ്ഗിൽ നിന്നും കുറച്ചു വെള്ളം എടുത്ത് അവന്റെ മുഖത്തേക്കു കുടഞ്ഞു.. പെട്ടന്നു അവൻ ചാടിയെണീറ്റു. ലച്ചു അപ്പോഴേക്കും ചിരിച്ചുകൊണ്ട്
ഗുഡ്മോർണിംഗ് ചേട്ടായി..
അതും പറഞ്ഞു അവൾ ഓടി ഡോറിന്റെ അടുത്ത് എത്തിയിരുന്നു..
ടി കാന്താരി നിനക്ക് ഞാൻ വച്ചിട്ടുണ്ട്..
അവൾ അരുണിനെ നോക്കി കോക്രി കാട്ടി ചിരിച്ചു. എന്നിട്ട് അവൾ പറഞ്ഞു..
അതെ ചായ ടേബിളിൽ ഉണ്ട്.. മണി എട്ടു ആയി വേഗം പോയ് കുളിച്ചു റെഡി ആകാൻ നോക്..
അതും പറഞ്ഞു അവൾ മുകളിലേക്കു പോയി. പോകുന്നതിനു ഇടക്ക് അവൾ അടുക്കള നോക്കി വിളിച്ചു പറഞ്ഞു.
അമ്മെ ഞാൻ പോയി കുളിച്ചു റെഡി ആയി വരാം..
കുളി ഒക്കെ കഴിഞ്ഞു കണ്ണാടിയുടെ മുന്നിൽ നിൽകുമ്പോൾ രാത്രി കണ്ട സ്വപ്നം അവളുടെ മനസിലേക്കു വന്നു.. അവൾ നാണത്തോടെ കണ്ണാടിയിൽ നോക്കി ചിരിച്ചു.. ഒരു മൂളി പാട്ടും പാടി അവൾ ഒരുങ്ങി..
"എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു.."
അപ്പോഴാ കണ്ണാ നീ എന്റെ സ്വപ്നത്തിലെ രാജകുമാരനെ എന്റെ മുൻപിൽ നിർത്തുന്നെ..
തനിക് അതിനുള്ള അർഹത ഉണ്ടോ കൃഷ്ണ...??
കൃഷ്ണന്റെ പ്രതിമ നോക്കി ഒരു നെടുവീർപ്പോടെ അവൾ ചോദിച്ചു.
ഒരു മഞ്ഞ ടോപ്പും വെളുത്ത പാന്റും ആയിരുന്നു അവളുടെ വേഷം അതിൽ അവൾ രാജകുമാരിയെ പോലെ തിളങ്ങി നിന്നു..
അവൾ വേഗം ഒരുങ്ങി കണ്ണാടിയുടെ മുന്നിൽ നിന്നു
💬 Comments
View all comments