0%

Chapter Title : ഒരു പനിനീർപൂവ് 2 [Vijay]

Author : Kambikathakal Read All Parts 158

ഒന്നുകൂടി നോക്കി എല്ലാം ഓക്കേ ആണോന്നു..
എന്നിട്ടും അവൾക് ഒരു തൃപ്തി വന്നില്ല..

അപ്പോഴേക്കും താഴെനിന്ന് സരസ്വതിയുടെ വിളി വന്നു..
ടി ലച്ചു കഴിഞ്ഞില്ലേ നിന്റെ ഒരുക്കം വന്നു കാപ്പി കുടിച്ചേ..

ഇനിയും നിന്നാൽ അമ്മയുടെ കൈയിൽ നിന്നും നല്ല വഴക് കിട്ടും എന്നും മനസിലോർതു അവൾ കൃഷ്ണന്റെ വിഗ്രഹത്തിനടുത് ചെന്നു..

പോയിട്ടു വരാം കണ്ണാ..

അതും പറഞ്ഞു അവൾ ബാഗും കൈയിൽ അടുത്ത് വേഗം താഴേക്കു ചെന്നു.

അവിടെ ഡയ്‌നിങ് ടേബിളിൽ മാധവൻ തമ്പിയും,  അരുണും ഉണ്ടായിരുന്നു..
ആഹാ എന്റെ കുട്ടി ഇന്നു സുന്ദരി ആയിട്ടുണ്ടല്ലോ..

അരുൺ അവളെ നോക്കി പറഞ്ഞു

താങ്ക്സ് ചേട്ടായി..
ഒരു കള്ള ചിരിയോടെ ലച്ചു അവനോട് പറഞ്ഞു

അല്ലെങ്കിലും എന്റെ മോൾ സുന്ദരിതന്നെയാ..

മാധവൻ ലച്ചൂനെ നോക്കി പറഞ്ഞു

അപ്പോഴേക്കും സരസ്വതി അവർക്ക് കഴിക്കാൻ ഉള്ളത് വിളമ്പിയിരുന്നു.

അച്ഛമ്മ അമ്പലത്തിൽ പോയിട്ടു വന്നില്ലേ അമ്മെ..

ഇല്ല ലച്ചു ഇന്നു എന്തോകെയോ വഴിപാട് ഒക്കെ ഉണ്ട് അത് കഴിഞ്ഞേ വരൂ..

കഴിച്ചു കഴിഞ്ഞു അവൾ പോകാനായി വന്നു. അപ്പോഴേക്കും അരുൺ കാറിൽ കയറിയിരുന്നു എന്നിട്ട് ഉറക്കെ ലച്ചൂനെ വിളിച്ചു..

ടി ലച്ചു വേഗം വാ...

ദാ വരുന്നു ചേട്ടായി..
അതും പറഞ്ഞു അവൾ അച്ഛനും അമ്മക്കും ഉമ്മ കൊടുത്ത് കാറിൽ കയറി..

പോകാം ചേട്ടായി..
അവൻ അവളെ നോക്കി ചിരിച്ചുകൊണ്ട് കാർ മുന്നോട്ട് എടുത്തു..

**------------------*****-----------*******------------------*******

ഇതേ സമയം ശങ്കരമംഗലം വീട്ടിൽ...

മോനെ കണ്ണാ നീ ഇന്നു കോളേജിൽ പോകുന്നില്ലേ..,
പാർവതി അമ്മ മകനെ വിളിച്ചു ചോദിച്ചു.

ആ പോകുന്നു..
മുകളിൽ

💬 Comments

View all comments