Chapter Title : ഒരു പനിനീർപൂവ് 2 [Vijay]
ഒരു പ്രതികരണവും ഉണ്ടായില്ല.. അവൻ ഒന്നുകൂടി ഉറക്കെ അവളെ വിളിച്ചു..
പെട്ടന്നു ഞെട്ടികൊണ്ട് ലച്ചു അരുണിനെ നോക്കി..
എന്താ ചേട്ടായി..
നീ എന്താ ആലോചിക്കുന്നേ??..
അരുൺ അവളോട് ചോദിച്ചു..
ചേട്ടായിക് ഈ സ്വപ്നത്തിലൊക്കെ വിശ്വാസം ഉണ്ടോ..??
പെട്ടന്നുഉള്ള അവളുടെ മറുപടി കേട്ട് അവൻ അത്ഭുതത്തോടെ അവളെ നോക്കി.. എന്നിട്ട് ചോദിച്ചു.
എന്താ എന്റെ മോൾക് ഇപ്പൊ അങ്ങനെ ഒക്കെ തോന്നാൻ..
വിശ്വാസം ഉണ്ടോ പറ..
ഇതും പറഞ്ഞു ലച്ചു അരുണിനെ നോക്കി.
അങ്ങനെ ചോദിച്ചാൽ കുറച്ചൊക്കെ ഉണ്ട്.. അരുൺ പറഞ്ഞു.
ഈ വെളുപ്പിന് കാണുന്ന സ്വപ്നം ഫലിക്കും എന്നല്ലേ ചേട്ടായി..??
ആ അങ്ങനെ ഒക്കെയാ പറയണേ..
ഡ്രൈവിങ്ങിൽ ശ്രദ്ധ കൊടുത്തുകൊണ്ട് അവൻ പറഞ്ഞു..
മോൾ എന്താ ഇന്നു സ്വപ്നം വല്ലതും കണ്ടോ കാലത്ത്..??
അതെ. അവൾ മറുപടി പറഞ്ഞു..
എന്താ കണ്ടത്.?? അവൻ ചോദിച്ചു
പറഞ്ഞാൽ ചേട്ടായി എന്നെ കളിയാക്കരുത്..
എന്റെ ലച്ചൂനെ ഞാൻ കളിയാകാനോ പറ കേൾക്കട്ടെ എന്താ കണ്ടതെന്ന്..
അവൾ സ്വപ്നത്തിൽ കണ്ട ആളെ കുറിച്ച് അവനോട് പറഞ്ഞു... !!
അതുകേട്ടു അവൻ ചിരിച്ചു..
അതൊക്കെ സ്വപ്നം അല്ലെ മോളെ അത് വിട്ടുകള.. അരുൺ ലച്ചൂനെ നോക്കി പറഞ്ഞു.
അല്ല ചേട്ടായി ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട് സ്വപ്നത്തിൽ ആ മുഖം..
ലച്ചു നാണത്തോടെ അവനോട് പറഞ്ഞു
ആഹാ അങ്ങനെ ആണോ.. എന്നാൽ എന്റെ ലച്ചൂനെ സ്വപ്നത്തിലെ രാജകുമാരനെകൊണ്ട് ഇ ചേട്ടായി കെട്ടിക്കും..
അതും പറഞ്ഞു അവൻ ചിരിച്ചു..
അപ്പോഴേക്കും അവർ കോളേജിൽ എത്തിയിരുന്നു..
ഡോർ തുറന്നു പുറത്തേക് ഇറങ്ങി ലച്ചു അവനോട് ബൈ പറഞ്ഞു..
അതെ സ്വപനത്തിലെ രാജകുമാരനെ ഓർത്ത് ഇരികാണ്ട് നല്ലപോലെ പഠിക്കാൻ നോക് എന്റെ മോൾ..
ഒരു കള്ള ചിരിയോടെ അവൻ അവളെ നോക്കി പറഞ്ഞു..
ലച്ചു വണ്ടിയിലേക് കൈ എത്തി അരുണിന്റെ കവിളിൽ പിടിച്ചു വലിച്ചിട്ടു കൊഞ്ഞണം കുത്തി..
എന്നിട്ട് തിരിഞ്ഞു നടന്നു. കുറച്ചു മുന്നോട്ട് നടന്നപ്പോഴേക്കും..
ടി നിൽക് ഞാനും വരുന്നു..
ലച്ചു തിരിഞ്ഞു നോക്കി.. പ്രിയ ആയിരുന്നു അത്. അവൾ അവിടെ നിന്നു..
പ്രിയ ലച്ചൂന്റെ അടുത്തേക് വന്നു
💬 Comments
View all comments