Chapter Title : ഒരു പിറന്നാൾ സമ്മാനം [ആൽബി]
ഉണ്ടാക്കിയ സമ്മാനം. അതിൽ കൂടുതൽ എനിക്ക് എന്താടാ വേണ്ടേ. പറയെടാ. അവൾ കരഞ്ഞുതുടങ്ങി.
:അവൻ ചോദ്യഭാവത്തിൽ അവളെ ഒന്നു നോക്കി.
:അതിനുത്തരം എന്നവണ്ണം അടുത്തുകിടന്ന തൊട്ടിലിലേക്ക് അവളും.......
ആ തൊട്ടിലിൽ ഒരു കുഞ്ഞു വാവ, കൈകാലുകൾ അനക്കി,കണ്ണുതുറന്നു കിടക്കുകയായിരുന്നു. പതിയെ ആ കുഞ്ഞു കരയാൻ തുടങ്ങി. അവൾ എടുത്തപ്പോൾ വാവ ശാന്തയായി അവരെ മോണകാട്ടി ചിരിച്ചു.
:അമ്മേടെ കള്ളിപ്പെണ്ണേ, ഇതാരാ. നോക്കിയേ. മോൾടെ അച്ഛ.അവൾ കുട്ടിയെ ശരത്തിന്റെ കയ്യിലേക്ക് കൊടുത്തു.
:അവൻ നിറകണ്ണുകളാൽ വൃന്ദയെ ചേർത്തുപിടിച്ചു അവന്റെ ചോരയുടെ കവിളിൽ ചുംബിച്ചു.
:ഏതായാലും അച്ഛൻ വാങ്ങിയ സമ്മാനം മോൾക്കിരിക്കട്ടെ. ഇവളിലും വലിയൊരു സമ്മാനം എനിക്കിനി എന്ത് കിട്ടാനാ......
ഇവിടെ തെറ്റുകൾ ഇല്ല, എല്ലാവരിലും ശരികൾ ആയിരുന്നു കൂടുതൽ. അതാവണം ദൈവങ്ങൾ പോലും അവർക്കൊപ്പം നിൽക്കുന്നത്. അപ്പോഴും നിറമിഴികളോടെ ചുവരുകൾക്ക് പുറത്ത് ഒരാൾ നിൽപ്പുണ്ടായിരുന്നു,ആരിലും പഴിചാരാതെ....
ആൽബി
???(ശുഭം)???
💬 Comments
View all comments