0%

Chapter Title : ഒരു പിറന്നാൾ സമ്മാനം [ആൽബി]

Author : alby Read All Parts 1.3K

ഒരു ഉച്ചസമയം പ്യൂൺ ശങ്കരനുമായി വൃന്ദയുടെ സംസാരം പിറ്റേന്ന് ഞായറാഴ്ച്ച അവരെ സുധാകരൻ മാഷിന്റെ വീട്ടിലെത്തിച്ചു.

ഇതാണോ ശങ്കരാ പറഞ്ഞ ടീച്ചർ.

അതെ മാഷേ.കുറച്ചു ദിവസം ആയെ ഉള്ളു ഇവിടെ.

വൃന്ദ അല്ലെ?എന്തായാലും നല്ല അഭിപ്രായം ആണ് തന്നെക്കുറിച്ചു. ഞാനിടക്ക് അതിലെ വരുമ്പോഴൊക്കെ കേൾക്കാറുണ്ട്. കൂടാതെ ചില കുട്ടികളുടെ രക്ഷിതാക്കളും പറഞ്ഞു.

ഞാനങ്ങനെ വലുതായൊന്നും ചെയ്യുന്നില്ല മാഷേ. പിന്നെ ചെയ്യുന്ന ജോലി ആത്മാർത്ഥമായി ചെയ്യുന്നു.

നല്ലത്.കാര്യങ്ങളൊക്കെ ശങ്കരൻ പറഞ്ഞല്ലോ.അഡ്വാൻസ് കഴിഞ്ഞു ബാക്കി 3 മാസത്തിനുള്ളിൽ. രെജിസ്ട്രേഷൻ ഒക്കെ അപ്പോൾ. താമസിക്കുന്നതിന് പ്രശ്നം ഒന്നുമില്ല.എപ്പോ വേണേലും തുടങ്ങാം.

വലിയ സന്തോഷം മാഷേ.വീട് കണ്ടിരുന്നു. വായനശാലയുടെ എതിർവശത്ത്. ഒന്നു തുറന്നുകണ്ടാൽ കൊള്ളാരുന്നു.

അതിനെന്നാ ടീച്ചറെ,ആദ്യം ചായ കുടിക്കു എന്നിട്ടാവാം ബാക്കി. മാഷിന്റെ ഭാര്യ ഭാനുമതിയായിരുന്നു.

കുറച്ച് കുശലം പറഞ്ഞശേഷം അവർ വീട് കാണാൻ എത്തി.3 അറ്റാച്ഡ് ബെഡ്‌റൂം, കിച്ചൻ, ഹാൾ,സ്റ്റോർ റൂം അടങ്ങിയ വീട് വൃന്ദക്ക് നന്നേ ബോധിച്ചു.വില പറഞ്ഞുറപ്പിച്ചവർ പുറത്തേക്കിറങ്ങി.

വൃന്ദ ഇതിനിടയിൽ തന്നെ ഭർത്താവിനോടു സംസാരിച്ചു വീട് ഉറപ്പിച്ചത് അറിയിച്ചിരുന്നു.ആ മാഷേ ഞാൻ ഏട്ടനോട് സംസാരിച്ചു.സമ്മതം.അഡ്വാൻസ് നാളെ തന്നെ തന്ന് കരാർ എഴുതാനാ പറയുന്നേ. മാഷിന്റെ സൗകര്യം എങ്ങനാ.

ഞാൻ ദാ ഈ വായനശാലയിൽ കാണും.ടീച്ചറുടെ സമയം പോലെ പറഞ്ഞാൽ മതി.

ഞാൻ ബുധനാഴ്ച്ച ലീവ് ആക്കി വരാം.ഞാൻ കൂട്ടാം മാഷിനെ.വീട്ടിൽനിന്നും അച്ഛനോടും വരാൻ പറയാം. എമൗണ്ട് ബാങ്ക് ട്രാൻസ്ഫർ ചെയ്താൽ മതിയോ.

ധാരാളം.അപ്പൊ ബുധനാഴ്ച്ച കാണാം.വരുന്ന സമയം ഒന്നറിയിച്ചാൽ നന്ന്.

ശരി മാഷേ. ശങ്കരേട്ടനോട് പറഞ്ഞുവിടാം.ഞാനും ഇറങ്ങട്ടെ ശങ്കരേട്ടനെ വിട്ടിട്ടു വേണം പോവാൻ.

അവർ പിരിഞ്ഞു.

💬 Comments

View all comments