Chapter Title : ഒരു പിറന്നാൾ സമ്മാനം [ആൽബി]
കാറിൽ യാത്ര തുടരവേ ശങ്കരേട്ടൻ മാഷിനെ കൂടുതലായി പരിചയപ്പെടുത്തി.ഇപ്പൊ ഇത് വിക്കുന്നത് തന്നെ പെരുമാറാൻ ആളില്ലാഞ്ഞിട്ടാ ടീച്ചറെ. ഒരു മോളുള്ളത് കാനഡയിൽ സെറ്റിൽഡ് ആയി.അവർക്കായി പണിതതാ.പക്ഷെ ആദ്യമായി താമസിക്കാനുള്ള യോഗം ടീച്ചർക്കാ.ഒരു മോനുള്ളത് അങ്ങ് ദുബൈലോ മറ്റോ ആണ്.അവനാ കുടുംബം.
പറഞ്ഞതുപോലെ തന്നെ എഗ്രിമെന്റ് ചെയ്തു,പിറ്റേ ശനിയാഴ്ച തന്നെ ടീച്ചർ അച്ഛനും അമ്മയെയും കൂട്ടി താമസത്തിനെത്തി.വീട്ടുസാധനങ്ങൾ എടുത്തുവക്കാനൊക്കെ മാധവനും കൂട്ടുകാർ രണ്ടുപേരും ആയിരുന്നു.രാഹുകാലം കഴിഞ്ഞ് പാല് കാച്ചി ചെറിയരീതിയിൽ ഗൃഹപ്രവേശം നടത്തി.
അമ്മേ ഇതാണ് ഞാൻ പറഞ്ഞ സുധാകരൻ മാഷ്. ഇത് ശങ്കരേട്ടൻ.
കേട്ടോ മാഷേ ഇങ്ങനൊരു വീട് ഇത്രവേഗം ഒത്തുകിട്ടും എന്ന് കരുതിയതേ അല്ല.ഇവളുടെ കെട്ടിയോനാ ഇളയത്.പൊതുവെ കുടുംബം ആണ്മക്കൾക്കാ.മൂത്തത് മോളാണേ,അവളുടെ കാര്യം ഇത്തിരി കഷ്ടാ.ഭർത്താവിന് ആക്‌സിഡന്റ് ഒക്കെയായി,ഉണ്ടായിരുന്നതൊക്കെ ചിലവായി.കേടുകൂടാതെ കിട്ടി എന്നേയുള്ളു.ഒരു വീടൊന്നും ആയില്ല.അപ്പൊ മോനാ ഇങ്ങനൊരു തീരുമാനം പറഞ്ഞത്.ഇപ്പൊ അവളാ അവിടെ താമസം.
എന്തായാലും മോൾക്കല്ലേ.കൂടാതെ എല്ലാരുടേം നല്ല മനസ്സ്.പിന്നെ നിങ്ങളൊക്കെ വന്നത് ടീച്ചറിന് ഒരു കൂട്ടും ആയി.
അതെ ഇപ്പൊത്തന്നെ മാസം ഒന്നായി,ഒറ്റക്കല്ലേ.ഇപ്പോഴാ ഞങ്ങൾക്കും ഒരു സമാധാനം ആയെ.നേരത്തെ വീടിനടുത്തുള്ള സ്കൂളിൽ ആയിരുന്നു.
അല്ല ടീച്ചറെ മഹേഷ് എന്നാ വരുന്നേ?
ഓണത്തിനു മുന്നേ വരുമെന്നാ പറഞ്ഞെ.അവിടുന്ന് തീർത്തുപോരുവാ.അതിന്റെ കുറച്ചു ഫോർമാലിറ്റീസ്.ഇനി നാട്ടിൽത്തന്നെ മതിയെന്നാ ഏട്ടന്.എൻജിനിയറിങ് കഴിഞ്ഞയുടനെ പോയതല്ലേ ദുബൈക്ക്.ഒരു വ്യാഴവട്ടം കഴിഞ്ഞു.വന്നിട്ടുവേണം ഫങ്ക്ഷൻ വക്കാൻ.
അവിടിപ്പോ???
ഓയിൽ കമ്പനിയിൽ എഞ്ചിനീയറിങ് വിങ്ങിൽ ആണ്.
എന്നാ വീട്ടുകാരിനി സംസാരിച്ചിരിക്ക് ഞങ്ങൾ ഇറങ്ങട്ടെ.മാഷും ഭാനുമതിയും ഇറങ്ങി. പെട്ടെന്ന് എന്തോ ഓർത്ത് മാഷ് തിരിഞ്ഞു."ടീച്ചറെ എന്തേലും ചെറിയ ആവശ്യങ്ങൾ ഉണ്ടെങ്കിൽ ദേ ആ വീട് കണ്ടോ
💬 Comments
View all comments