0%

Chapter Title : ഒരു പിറന്നാൾ സമ്മാനം [ആൽബി]

Author : alby Read All Parts 1.3K

അവിടുത്തെ പയ്യനോട് ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട് പറഞ്ഞാൽ മതി"വായനശാലയോട് ചേർന്ന കൊച്ചു വീട് കാട്ടി മാഷ് പറഞ്ഞു.

ശരി മാഷേ.ഞാൻ ചെയ്തോളാം.

പിന്നെ വായന ഇഷ്ട്ടപ്പെടുന്നു എങ്കിൽ അങ്ങോട്ടേക്ക് പോരു. മെമ്പർഷിപ് ടൈം ആണ്.

ശരി മാഷേ ഞാൻ ഇറങ്ങാം സമയം പോലെ. ..........

അടുത്ത പ്രവൃത്തിദിവസം,പതിവുപോലെ തന്നെ ക്ലാസ്സിലാണ് വൃന്ദ.ഓരോരുത്തരോടും ചോദ്യങ്ങളും സംശയം തീർക്കലുമൊക്കെയായി ക്ലാസ്സ്‌ മുന്നേറി.ഒടുവിൽ ചോദ്യം ശരത്തിന് മുന്നിലും എത്തി.പക്ഷെ നോട്സിലെപ്പോലെ കാണാതെപഠിച്ചു ശർദ്ധിക്കാൻ അവനു കഴിയുമായിരുന്നില്ല.നല്ല വായനാശീലമുള്ള അവനു താൻ മനസിലാക്കിയ കാര്യങ്ങൾ അവന്റെ സ്വന്തം രീതിയിൽ എഴുതുന്നതായിരുന്നു ശീലം.സെക്കന്ററി സ്കൂളിലും ഒക്കെ അവന്റെ പ്രകടനം വളരെ മികച്ചതുമായിരുന്നു.

ശരത്, പറയു പേട്രിയോട്ട് എന്ന കഥയിൽ, ആ പോലീസുകാരനെ ദേശഭക്തനായ മനുഷ്യൻ എങ്ങനെ സ്വന്തം പക്ഷത്താക്കി?

അവൻ സ്വന്തം ശൈലിയിൽ പറഞ്ഞുതുടങ്ങി.വൃന്ദ കൊടുത്ത നോട്ട്സിനേക്കാൾ മികച്ച രീതിയിൽ പറഞ്ഞുഫലിപ്പിച്ചു,എങ്കിലും അവൾക്ക് പെട്ടെന്ന് അത്‌ ഉൾക്കൊള്ളാനായില്ല.അവന്റെ ഭാഷയിലുള്ള പാടവം അവളിലെ ടീച്ചറെ അല്പം താഴ്ത്തിനിർത്തി.അത്‌ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടി അവൾ അവനോട് അല്പം ദേഷ്യം നടിച്ചു.

ശരത്തെ ഞാൻ നോട്സ് തന്നത് അതുപോലെ പഠിക്കാൻ ആണ്. അല്ലാതെ സ്വന്തം ഇഷ്ടത്തിന് എവിടുന്നോ നോക്കിപ്പടിച്ചത് എന്റെ മുന്നിൽ വിളമ്പാൻ അല്ല. ബാക്കിയുള്ള കുട്ടികൾക്ക് ആവാം എങ്കിൽ തനിക്കെന്താ?അവന്റെ പഠനരീതി അറിയാതെ അവൾ ഗർവിച്ചു.എന്തു പറയാനാ വീട്ടുകാർ കാശും മുടക്കി പ്രൈവറ്റ് ട്യൂഷന് വിട്ടോളും അവിടെയുള്ളത് ഇവിടെവന്നിങ്ങനെ ശർദ്ധിക്കും.അവൾ പിറുപിറുത്തുകൊണ്ട് ക്ലാസ്സ്‌ തുടർന്നു.

പരുക്കനായ വാക്കുകൾ അവനിൽ വിഷമമുളവാക്കി.കളിയാക്കലുകൾ സഹിക്കാം എന്നാൽ ഇത്..

ക്ലാസുകൾ പതിവുപോലെ പൊയ്ക്കൊണ്ടിരുന്നു.ഒരുദിവസം ക്ലാസ്സിൽ വന്നുകയറിയ വൃന്ദ കാണുന്നത് ഒരു കുട്ടിയുടെ കഴുത്തിന് പിടിച്ചു

💬 Comments

View all comments