Chapter Title : ഒരു പിറന്നാൾ സമ്മാനം [ആൽബി]
നിൽക്കുന്ന ശരത്തിനെയാണ്.
എന്താ,എന്താ ഇവിടെ?ശരത്തെ അവന്റെ വിട്ടേ.അവൾ അവനെ പിടിച്ചുമാറ്റാൻ ശ്രമിച്ചു.
പക്ഷെ ആദ്യശ്രമം വിഫലമായി.അവൾ വീണ്ടും അവർക്കിടയിലേക്ക് വന്നു.ഒന്നു രണ്ടു കുട്ടികളും ചേർന്ന് അവനെ പിടിച്ചുമാറ്റി.ദേഷ്യത്താൽ വൃന്ദയുടെ മുഖം വലിഞ്ഞുമുറുകി.ശരത്തിന്റെ കരണംതീർത്തോരെണ്ണം പൊട്ടിച്ചു.
ഇറങ്ങിപ്പോടാ നായെ.ഇനി മേലിൽ എന്റെ ക്ലാസ്സിൽ കണ്ടുപോകരുത്.ഇന്റർവെല്ലിന് പ്രിൻസിപ്പൽ റൂമിൽ കണ്ടേക്കണം. ഇനി നീ ഇവിടെ പഠിക്കണോ പരീക്ഷ എഴുതണോ എന്നൊക്കെ അവിടെ തീരുമാനിക്കാം.
നിർവികാരമായ മുഖത്തോടെ അവൻ ബാഗുമെടുത്തിറങ്ങി.നേരെ ഗ്രൗണ്ടിലെ വാകമരചുവട്ടിൽ ചെന്നിരുന്നു.അപമാനഭാരത്താൽ അവൻ പൊട്ടിക്കരഞ്ഞു.മനസ്സോന്നു ശാന്തമായപ്പോൾ അവൻ ബാഗിൽ നിന്നും തന്റെ ഉറ്റമിത്രത്തെ പുറത്തെടുത്തു.
അന്ന ബൺസിന്റെ "മിൽക്ക്മാൻ"എന്ന കൃതി.അവൻ അടയാളമിട്ടു വച്ചിരുന്ന പേജ് മറിച്ചു.അതിലെ വരികളിലൂടെ അവന്റെ നയനങ്ങൾ സഞ്ചരിച്ചു.
പ്രിൻസിപ്പൽ രേവതി ടീച്ചറുടെ മുന്നിൽ വൃന്ദയും ശരത്തും അടികിട്ടിയ കുട്ടിയും സാക്ഷികളായി രണ്ടുപേരും.സാക്ഷിമൊഴിയും വൃന്ദയുടെ നിലപാടും അവനെതിരെ നിന്നു.
എന്താ ശരത്തെ.ഇങ്ങനാണോ ബീഹെവ് ചെയ്യേണ്ടത്.
അത് ടീച്ചറെ ഞാൻ.....ഇവൻ അനാവശ്യം പറഞ്ഞതുകൊണ്ടാ
പറഞ്ഞാൽ നീ കേറി അടിക്കുവോ?വൃന്ദ കലിപ്പിച്ചുകൊണ്ട് ചോദിച്ചു.
എന്റെ ടീച്ചറെ പിടിച്ചുമാറ്റിയില്ലാരുന്നേൽ ഇന്നിവനെ കൊന്നേനെ.ഇങ്ങനെയുള്ളവനൊന്നും പഠിക്കാതിരിക്കുവാ നല്ലത്.
വൃന്ദടീച്ചറെ.ഇവനെ എനിക്കറിയാം. ആദ്യമായാ ഇങ്ങനെ ഒരു പ്രശ്നം. ഇതിവിടെ തീരത്തൂടെ.
പറ്റില്ല ടീച്ചറെ,എന്റെ മുന്നിൽ വച്ചാ ഇവൻ. ഞാൻ പറഞ്ഞിട്ടും ഒരു കൂസലും ഉണ്ടായിരുന്നില്ല.ആക്ഷൻ എടുക്കണം. അടുത്തയാഴ്ച്ച എക്സാം തുടങ്ങുവല്ലേ.എഴുതിക്കണ്ട.അതുവരെ ഇവനെ പുറത്തു നിർത്തണം.
അത്രേം വേണോ ടീച്ചറെ.
വേണം.ഇല്ലേൽ ഇവനെപ്പോലെയുള്ളവൻ ഒന്നും നന്നാവില്ല.
രേവതി ചിന്താകുലയായി.ഒടുവിൽ ശാഠ്യത്തിനു വൃന്ദയുടെ ഭാഗം അംഗീകരിച്ചു.ഓണം വെക്കേഷൻ തീരുന്നതുവരെ ശരത് സ്കൂളിന് പുറത്ത്. .............
പതിവില്ലാതെ ഉച്ചക്കുതന്നെ വീട്ടിലെത്തിയ ശരത്തിനോട് അമ്മ കാരണം തിരക്കി.
ഒന്നുല്ല അമ്മേ.
💬 Comments
View all comments