Chapter Title : ഒരു പൊട്ട കഥ [Deepu]
ഞാൻ എന്റെ കയ്യിലെ വയർലെസ് കൊണ്ട് വിളിച്ചു പറഞ്ഞു ഹെലികോപ്റ്ററിൽ ഇവർക്ക് വേണ്ട ഭക്ഷണ സാധനങ്ങൾ കൊണ്ട് കൊടുത്തു. അവർ അത്രെയും സന്തോഷത്തോടെ അതൊക്കെ കഴിച്ചു. പക്ഷെ ഇവർ മലയിറങ്ങാത്തതുകൊണ്ട്.
ഇവരുടെ സംരക്ഷക്ക് ഞങ്ങൾ മൂന്നു ദിവസം നിക്കാൻ മോളിൽ നിന്നും ഓർഡർ വന്നു. അങ്ങനെ ഞങ്ങൾ അവിടെത്തന്നെ അവർക്കു വേണ്ടി നിൽക്കേണ്ടിവന്നു. അവരോട് കൂടുതൽ അടുത്ത് തുടങ്ങി. അവരിലെ നേതാവ് ആയ വേലു വിനോട് ചോദിച്ചു അവിടെത്തെ കാര്യങ്ങൾ മനസിലാക്കി.34 പേരുണ്ട് ആ ആദിവാസി കോളനിയിൽ.
ചെറിയ ചെറിയ കുടിലുകൾ ആണ് ഉള്ളത്. സ്ത്രീകൾ ആരും ബ്ലൗസ് ഒന്നും ഇട്ടിട്ടില്ലാതെ മേൽമുണ്ട് ഒക്കെ ഉടുത്തിരിക്കുന്നത്.വേലുവിന് 75 നു മുകളിൽ പ്രായം ഉണ്ട്. അവിടെ ആണുങ്ങളെക്കാൾ കൂടുതൽ പെണ്ണുങ്ങൾ ആണ് ഉള്ളത്. അങ്ങനെ മൂന്നു ദിവസത്തെ അവിടെത്തെ ക്യാമ്പ് കഴിഞ്ഞു മഴ മാറിയതോടെ ഞങ്ങൾ തിരിച്ചിറങ്ങാൻ പുറപ്പെട്ടു. അവരോട് യാത്ര പറഞ്ഞു ഞങ്ങൾ മലയിറങ്ങി.
അങ്ങനെ ഒരു 6 മാസത്തിനു ശേഷം ഞാൻ ലീവ് എടുത്തു നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു പക്ഷെ നാട്ടിൽ ആരും തന്നെ സ്വന്തമെന്ന് പറയാനില്ലാത്തതുകൊണ്ട് ഞാൻ എവിടെ പോകുമെന്ന് എനിക്ക് ഒരു പിടിയും ഇല്ലായിരുന്നു. എൻറെ കൂട്ടുകാരൊക്കെ അവരുടെ ജോലിയിലും വിദേശത്തും ഓക്കേ യാണ്. പിന്നെ എന്റെ ഒരു ഫ്രണ്ട് ഉണ്ട്. അവളുടെ അടുത്തേക്ക് പോയാലോ എന്നും വിചാരിച്ചു. പക്ഷെ ഒന്നോ രണ്ടോ ദിവസമേ നിക്കാൻ പറ്റുകയുള്ളു. അവളൊരു സോഷ്യൽ വർക്കർ ആണ്.ആളൊരു ഫെമിനിസ്റ്റ് ആണ്. ഞാൻ അങ്ങനെ അവളെ ഒന്ന് വിളിച്ചു നോക്കാൻ തീരുമാനിച്ചു. അവളോട് എനിക്ക് എന്തുo പറയാൻ ഉള്ള
💬 Comments
View all comments