Chapter Title : ഒരു പ്രണയ ദിനത്തിന്റെ ഓർമ്മയ്ക്ക് [സ്മിത]
സമൃദ്ധമായ മുടി ബ്ലോ ഔട്ട് ശൈലിയിൽ അവളുടെ ഇരുതോലുകൾക്ക് പിമ്പിൽ നൃത്തം ചെയ്തു. സ്വർണ്ണ നിറമുള്ള സ്ട്രാപ്പുകൾ ഉപ്പൂറ്റിയുടെ ഒരു ചാൺ മുകൾ വരെ അവളുടെ കാലുകൾക്ക് വശ്യതയേറ്റി. "മമ്മാ....!!" അവൻ വായ് ഒളിച്ച് അവിശ്വസനീയതയോടെ ഉറക്കെ വിളിച്ചു. അവൾ മന്ദം മന്ദം അവനിലേക്ക് വന്നു. അവൾ നടക്കുകയാണ് ഒഴുകുകയാണ് എന്ന് അവനു തോന്നി. അവളിൽ നിന്ന് സുന്ദരമായ കൊളോൺ സുഗന്ധം അവന്റെ ഹൃദയത്തിലേക്ക് തഴുകി ഒഴികി വന്നു. പിന്നെ അവന്റെ ഹൃദയ താളം തെറ്റിക്കുന്ന രീതിയിൽ അവൾ പുഞ്ചിരിച്ചു. "വിൽ യൂ ബി മൈ വാലന്റയിൻ?" ഹസ്‌ക്കിയായ സ്വരത്തിൽ അവൾ ചോദിച്ചു. "ക്യാൻ ഐ ബി യുവർ വലൻറ്റയിൻ?" അവൻ തിരിച്ചു ചോദിച്ചു. പരമ്പാരാഗഗാതമായ ശൈലിയിൽ അവർ കൈകൾ കോർത്ത് പിടിച്ച് വലൻറ്റയിൻ പ്രൊപ്പോസലിന് മുദ്ര വെച്ചു. "മോനേ..നിന്നെ ഇന്നെനിക്ക് കിട്ടില്ല എന്നുറപ്പായി. പപ്പാടെ കോട്ടിൽ എന്ത് അമേസിംഗ് ലുക്കാ നിനക്ക്! ഞാൻ ബ്രാഡ് പിറ്റിനേം ദുൽഖറിനേം ഒക്കെ ഫേവറിറ്റ് ലിസ്റ്റിന്ന് ഡിലീറ്റ് ചെയ്തു. നീയുള്ളപ്പോൾ എന്തിനാ വേറെ വല്ലവരുടെയും ഫാനാവുന്നെ?" അവന്റെ തോളിൽ കവിൾ അമർത്തിക്കൊണ്ട് പുറത്തേക്ക് നടക്കവേ അവൾ പറഞ്ഞു. "ഞാനും ഡിലീറ്റ് ചെയ്തു," അവളുടെ തോളിൽ അമർത്തി അവൻ പറഞ്ഞു. "കേറ്റ് വിൻസ്ലെറ്റിന്റെയും ആലിയ ഭട്ടിന്റെയും ജാക്വിലിൻ ഫെർണാണ്ടസിന്റെയും പേരുകൾ. ശ്രീലക്ഷ്മിയുള്ളപ്പോൾ എനിക്കെന്തിനാ ഇവരൊക്കെ?" "ശ്രീലക്ഷ്മി?" അവനോട് അൽപ്പം കൂടി ചേർന്ന് നിന്നുകൊണ്ട് അവൾചോദിച്ചു . "അതെ...ഞാൻ ഇന്ന് ശ്രീലക്ഷ്മിയുടെ വലൻറ്റയിൻ ആണ്...യുവർ മാൻ," അവൾക്ക് ദേഹം കുളിരണിയുന്നത് പോലെ തോന്നി. ദേഹത്തിന്റെ ഭാരം നഷ്ടപ്പെടുന്നത് പോലെയും. എന്തൊരു സുഖദമായ, മസൃണമായ,
💬 Comments
View all comments