0%

Chapter Title : ഒരു പ്രണയ കാലത്ത് [Rahul Krishnan M]

Author : Kambikathakal Read All Parts 144

j d constructions ന്റെ ഓണർ ആയിട്ടുള്ള മീറ്റിംഗ് ഇന്നാണ് പറഞ്ഞിരുന്നത്. വേഗം റെഡി ആയി താഴേക്ക് ഇറങ്ങി.....

അമ്മേ... ഞാൻ ഇറങ്ങാണ്..

ചായ കുടിക്കാൻപോലും നേരം ഇല്ലെ വിനു നിനക്ക്...?

ഇല്ലമ്മെ... ഒരു മീറ്റിംഗ് ഉണ്ട് ഞാൻ പോണ വഴിക്ക് കഴിച്ചോളാം...

നീ കഴിച്ചത് തന്നെ....

ഡ്രൈവർ രവിയെട്ടനോട് വണ്ടി എടുക്കാൻ പറഞ്ഞു ഞാൻ കാറിലേക്ക് കയറി....

**** ****** ****** ******

മനോജ്.....

ആ വൃന്ദ... വിനോദ് സാർ വന്നില്ലേ...??

ഇല്ല സാറിന് വേറെ ഒരു മീറ്റിംഗ് ഉണ്ട് അത് കഴിഞ്ഞ് വരും... മനോജിന് അല്ലേ ഇന്നത്തെ ഇന്റർവ്യൂ വിന്റെ ഇൻ ചാർജ്...

അതേ വൃന്ദ... ഞാൻ ആ ലിസ്റ്റ് അപ്ഡേറ്റ് ചെയ്തി്ടുണ്ട്.. താൻ ഒന്ന് നോക്കി ആപ്രൂവ് ചെയ്താൽ പതിനൊന്നു മണിക്കാണ് നമ്മൾ ടൈം പറഞ്ഞത്...

ശരി.. കൃത്യം പതിനൊന്നു മണിക്ക് തന്നെ തുടങ്ങിക്കോളൂ... സാർ സിസി ടിവി യിൽ ഫോളോ ചെയ്തോളും...

ഓകെ വൃന്ദ...

********* ******** *******

ബസ്സ് ഇറങ്ങി കുറച്ചു അധികം ദൂരം നടന്ന് ആണ് ഓഫീസിന് മുന്നിൽ എത്തിയത്.. ഓഫീസിന് മുന്നിൽ കൂടെ പോവുന്ന ബസ് ഉണ്ടായിരുന്നു. അത് പിന്നീട് ആണ് അറിഞ്ഞത്...

ചില്ലുകൾ കൊണ്ട് അലങ്കരിച്ച ഒരു വലിയ കെട്ടിടം... ഇവിടെ ഒരു പ്യൂണിന്റെ പണി കിട്ടിയാലും മതിയായിരുന്നു....

സമയം പത്ത് കാൽ ആയി.. വേഗം തന്നെ ഉള്ളിലേക്ക് നടന്നു...

റിസപ്ഷൻ കണ്ടപ്പോൾ തന്നെ കിളി പോയി... കൊട്ടാരം പോലെ ഉണ്ട് കാണാൻ... എന്തായലും അവിടെ പോയി ചോദിക്കാം...

എക്സ് ക്യൂസ്‌ മീ...

എസ് പറയൂ...

💬 Comments

View all comments