Chapter Title : ഒരു പ്രണയ കഥ [Smitha]
എടുത്ത് അത് വായിച്ചു.
ഓരോ വാക്ക് പിന്നിടുന്തോറും ചോരമരവിച്ചു.
കാഴ്ച്ച പോയി.
എങ്കിലും ഉദരത്തിൽ വളരുന്ന കുഞ്ഞിനെയോർത്ത് താഴെ വീഴാതെ പിടിച്ചു നിന്നു.
അപ്പോഴാണ് കുളത്തിന്റെ മറുകരയിൽ നിന്ന് നാരായണൻ നമ്പൂതിരി ഓടിവരുന്നത് കാണുന്നത്.
"സീതമ്മേ!"
ഉച്ചത്തിൽ വിളിച്ചുകൊണ്ടാണ് തിരുമേനി അങ്ങോട്ട് വന്നത്.
"സീതമ്മേ ഞാൻ വിനോദനെ കാണാൻ ഓന്റെ പൊരയ്ക്ക് പോയിനി...ഒന്നാടെയില്യ...ഓൻ ....!"
പെട്ടെന്ന് തന്റെ കയ്യിലെ കടലാസ് കണ്ട് തിരുമേനി നിർത്തി.
"ന്താ ദ്?"
അദ്ദേഹം ചോദിച്ചു.
യാന്ത്രികമായെന്നോണം താനാ കടലാസ് അദ്ധേഹത്തിന്റെ നേർക്ക് നീട്ടി.
"സീതമ്മേ..."
അദ്ദേഹം അതിലെ വാക്കുകൾ വായിച്ചു.
"ഡോക്റ്റർ പിഷാരടിയുടെ ആശുപത്രിയിലേക്ക് പോകുന്നത് ഞാൻ കണ്ടിരുന്നു. നിങ്ങൾ പോയിക്കഴിഞ്ഞ് ഞാൻ പിഷാരടിയെ കണ്ടിരുന്നു. പിഷാരടിയിൽ നിന്നും ഞാൻ കാര്യങ്ങൾ അറിഞ്ഞു. നീ ഗർഭം അലസിപ്പിക്കണം. ഞാൻ നേവി ഉദ്യോഗം കിട്ടി ബോംബെയ്ക്ക് പോകുന്നു. ഇനി കുറെ കൊല്ലത്തേക്ക് ഞാൻ ഇങ്ങോട്ട് വരുന്നില്ല. നമ്മുടെ ബന്ധം തുടരാൻ ബുദ്ധിമ്മുട്ടുണ്ട്. വിനോദൻ നമ്പീശൻ...."
അപ്പോഴാണ് അവിടേയ്ക്കച്ചനും അമ്മയും പിന്നാലെ നാട്ടിലെ പ്രമാണിമാരുമെല്ലാം ഓടിയടുക്കുന്നത് കാണുന്നത്.
വിനോദൻ ഇനിയില്ല എന്ന ചിന്തയും ഗർഭത്തിന്റെ ക്ഷീണവും കാരണം കണ്ണുകൾവീണ്ടും അടഞ്ഞത് മാത്രം ഓർമയുണ്ട്.
വീണ്ടും കണ്ണുകൾ തുറക്കുമ്പോൾ വീട്ടിലാണ്.
അച്ഛനും അമ്മയും ചാത്തൻ മാമനും ഒക്കെ അടുത്തുണ്ട്.
"മേപ്പാട്ട് നമ്പൂരിയെ രക്ഷിക്കാനാരുന്നോ നീ ഞങ്ങളോട് ആരാ കുഞ്ഞിന്റെ അച്ഛനെന്ന് പറയാണ്ടിരുന്നേ?"
അച്ഛൻ ചോദിച്ചു.
നടുങ്ങിക്കൊണ്ടാണ് താൻ അച്ഛന്റെ മുഖത്തേക്ക് നോക്കി.
"തിരുമേനി...!!"
താൻ അമ്മയെ നോക്കി.
"അധികം ഒന്നും ചോദിക്കാതെതന്നെ നമ്പൂരി സമ്മതിച്ചു,നിന്റെ ഗർഭം അയാടെ ആണെന്ന്..."
അമ്മയാണ് പറഞ്ഞത്.
"വൈകാതെ കരവിചാരണയുണ്ട്.."
ചാത്തൻ
💬 Comments
View all comments