0%

Chapter Title : ഒരു പ്രണയ കഥ [Smitha]

Author : സ്മിത Read All Parts 580
മാമൻ ആണ് പറഞ്ഞത്. "ഈശ്വരാ...കരവിചാരണയോ? എനിക്ക് തിരുമേനിയെ കാണണം! ഇപ്പം കാണണം!" "അതെങ്ങനെയാ നടക്കുക സീതമ്മേ?" ചാത്തൻ ദേഷ്യത്തോടെ ചോദിച്ചു. "അവരുടെ രീതി നിനക്കറിയില്ലേ? കുറ്റം സമ്മതിച്ച് കഴിഞ്ഞാ കര വിചാരണ നടക്കുമ്പം മാത്രല്ലേ കുറ്റം ചെയ്തയാളെ പുറത്തെറക്കൂ?" "പക്ഷെ ..തിരുമേനി..തിരുമേനിയതിന്..." താൻ പറയാൻ തുടങ്ങി. "നമ്പീശനോ പൊതുവാളോ നമ്പൂതിരിയെ കുറ്റം ചെയ്താ അവരത് വേഗം മായ്ച്ച് കളയാൻ നോക്കും!" ചാത്തൻ മാമൻ തന്നെ തുടരാൻ അനുവദിക്കാതെ പറഞ്ഞു. "സമ്മതിച്ച കുറ്റം മാറ്റിപ്പറയാൻ പറയും അവര്..നമ്പൂരിയോട്....അനക്ക് ഉറപ്പാ..." ചാത്തൻ മാമൻ നിരാശയോടെ പറഞ്ഞു. തനിക്കന്ന് മനസ്സിലാകാത്ത ഒരു കാര്യമായിരുന്നു അത്: തിരുമേനിയെന്തിനത് പറഞ്ഞു.
ഈശ്വരാ, അവരദ്ദേഹത്തെ!! രണ്ടാഴ്ച്ചകളെ കടന്നുപോയുള്ളൂ ഈ സംഭവങ്ങൾക്ക് ശേഷം! പക്ഷേ രണ്ടുകൊല്ലങ്ങൾ പിന്നിട്ടത് പോലെ തോന്നുന്നു! "സീതമ്മേ..." പനിനീർസുഗന്ധമുള്ള വിളിയൊച്ച സീതമ്മയെ ഓർമ്മകളിൽ നിന്നുമുണർത്തി. അവൾ മുഖം തിരിച്ചു നോക്കി. ആളെ കാണാനോ ആരാണെന്നു അറിയാനോ അല്ല തിരിഞ്ഞു നോക്കിയത്. ശബ്ദത്തിൽ ശിവഗന്ധമുള്ള ഒരാളെ ആ കരയിലുള്ളൂ. നാരായണൻ തിരുമേനി. അത് മനസ്സിലാക്കാൻ തിരിഞ്ഞു നോക്കേണ്ടതില്ല. "സീതമ്മേ! എന്താ ദ്? ന്തിനാ ങ്ങനെ എപ്പഴും കണ്ണിൽ ..." അയാൾ കൈയുയർത്തി അവളുടെ കവിളുകളെ തൊടാൻ ഒരുങ്ങി. മേഘങ്ങളുടെ സ്വപ്നമായ മഴയുടെ ഒരു തുള്ളി പവിഴമുത്തായി തന്റെ നെറുകയിൽ പതിച്ചത് സീതമ്മയറിഞ്ഞു. "തിരുമേനി എന്തിനാ അത് ...?" സീതമ്മ മിഴിനീരിനിടയിൽ ചോദിച്ചു. "തിരുമേനിയ്ക്ക് ഒരു മനസ്സറിവും ഇല്ലാത്ത ആ കൊടും കുറ്റം സ്വയം ഏറ്റത്?" "അതിപ്പോ ...ഞാൻ സീതമ്മേനെ ..സീതമ്മയ്ക്ക് ഒരു ആപത്ത് വന്നപ്പോ ഹെൽപ്പ് ചെയ്യാൻ വെറുതെ സഹതാപം കൊണ്ട് പറഞ്ഞതല്ല ....നിക്ക്

💬 Comments

View all comments