0%

Chapter Title : ഒരു പ്രണയ കഥ [Smitha]

Author : സ്മിത Read All Parts 580
..." അയാളുടെ സ്വരം വിറയ്ക്കുന്നത് അവൾ കേട്ടു. മരണത്തിന്റെ അവസാന വാതിൽ പിന്നീടാൻ തുടങ്ങുന്നയാൾ അമൃതസ്പർശമറിഞ്ഞത് പോലെ അവൾ അയാളെ നോക്കി. "നിക്ക് ..." അയാൾ വീണ്ടും അവളുടെ കണ്ണുകളിലേക്ക് നോക്കി. "അന്ന് മാടപ്പൊരേൽ വെച്ച് സീതമ്മയോട് ഒരു കാര്യം പറയാനിണ്ട് നിക്ക് എന്ന് ഞാൻ പറഞ്ഞത് ഓർമ്മയുണ്ടോ?" "ഉണ്ട്...തിരുമേനി മറന്നുപോയി എന്ന് പറഞ്ഞിരുന്നു, ഞാൻ ചോദിച്ചപ്പോ," അയാൾ പുഞ്ചിരിയോടെ അയാളെ നോക്കി. "വിനോദൻ നമ്പീശനെ ഇഷ്ടാന്ന് എന്നോട് പറഞ്ഞ് കേട്ട് കഴിഞ്ഞ് ഞാൻ എങ്ങന്യാ സീതമ്മയോട് നിക്ക് സീതമ്മയെ ഇഷ്ടാണ് മംഗലം കഴിക്കാൻ സമ്മതമാണോ എന്ന് ചോദിക്ക്യ?" ആ ചോദ്യം കേട്ട് അവൾ സായാഹ്‌ന വെയിലിൽ നിന്ന് കുളിർത്തു. "പക്ഷെ,തിരുമേനി എനിക്ക്..." അവൾ അടിവയറിൽ കൈത്തലം ചേർക്കുന്നത് അയാൾ കണ്ടു. "എന്റെ പാതിവ്രത്യം ...എന്റെ ശരീരം ദൊക്കെ ...ഞാൻ.." അവളുടെ മിഴികൾ വീണ്ടും കുതിർന്നു. "സീതമ്മേ!"
അയാൾ അവളുടെ തോളുകളിൽ കൈകൾ വെച്ചു. "മനുഷ്യർക്ക് ശരീരം മാത്രല്ലല്ലോ ...ദേഹി ഉണ്ട് ..ആത്മാവ് ഉണ്ട് ....ദേഹം എന്നെങ്കിലും ഒരിക്ക പോകുന്നതല്ലേ? പിന്നെ എനിക്കും സീതമ്മയ്ക്കും ഒക്കെ ഒരിക്കലേലും ഒരസ്സൽ കമ്യൂണിസ്റ്റ് ഒക്കെ ആകാൻ കിട്ടണ ചാൻസ് അല്ലെ? വിട്ടുകളയണോ നമുക്ക് അദ്?" പിന്നെ അയാൾ അവളുടെ കണ്ണീർരത്നങ്ങളിൽ ചുണ്ടുകൾ ചേർത്തു. ചാമുണ്ഡി മലകൾക്കപ്പുറത്ത് നിന്ന് തുമ്പികൾ പറന്നുയരാൻ തുടങ്ങുകയായിരുന്നു അപ്പോൾ. [അവസാനിച്ചു]

💬 Comments

View all comments