Chapter Title : ഒരു പ്രണയ കഥ [Vijay]
വിവരം അറിഞ്ഞു കാർ എടുത്തു പുറത്തു പോവാനിറങ്ങിയ ഉപ്പയും വന്നു. സന്തോഷത്തിൽ പുള്ളിയും എന്നെ കെട്ടിപിടിച്ചു. പിന്നെ കേക്ക് വാങ്ങി അയൽവീട്ടിലും കൂട്ടുകാർക്കും കൊടുത്തു. ഒരു 1000 രൂപ ലവമ്മാർക്ക് വീശാനുള്ളതും നൽകി.
അയ്യോ അവളോട് പറഞ്ഞില്ലല്ലോ.. കൊച്ചിയിൽ താമസത്തിനുള്ള റൂം അന്ന്വേഷിക്കുന്നതിനിടയിലാണ് അത് ഞാൻ ആലോചിച്ചത്. വേഗം ഫോൺ എടുത്തു. പൂജക്ക് call ചെയ്തു.
""എന്താടാ ഇങ്ങോട്ടൊരു വിളി"" ഫോണെടുത്ത ഉടനെ അവളെന്നോട് ചോദിച്ചു.
""എടീ എനിക്ക് കൊച്ചിയിലാണ് കിട്ടിയേ.. മെയിൽ വന്നു.. നിന്റേതു നോക്കിയോ?""
""വന്നോ.. ഞാൻ നോക്കിയില്ല.. നീ കട്ട് ചെയ്യല്ലേ.. ഞാൻ നോക്കട്ടെ "" ഒരേ ഓഫീസിലാവാൻ എന്റെ മനസ്സ് പ്രാർത്ഥിച്ചു..
""എടാ മെയിൽ വന്നിട്ടുണ്ട്.. പക്ഷെ എനിക്ക് തൃശൂർ ആണ് കിട്ടിയേ "" സന്തോഷത്തിലും അവൾക്കു നിരാശ ഉണ്ടായിരുന്നു..
""Congrats, ഹാപ്പി ആയില്ലേ ""
""Mm, പക്ഷെ നിന്റെ ഒപ്പം കിട്ടാൻ ആഗ്രഹിച്ചിരുന്നു ""
""സാരമില്ല, സമയമുണ്ടല്ലോ. നമുക്ക് ശ്രമിക്കാം..""
""ടാ ഞാൻ വിളിക്കാം എല്ലാരോടും പറയട്ടെ.. ""
""Mm""
""ദേഷ്യമുണ്ടോ?""
""എന്തിനു??"".
""ഞാൻ പെട്ടെന്ന് call കട്ട് ചെയ്യുന്നതിന് ""
""എന്താ അങ്ങനെ ചോദിച്ചേ?""
""പിന്നെന്താ ഒരു മൂളൽ മാത്രം ""
""പിന്നെന്ത് പറയാൻ ""
""Mm വിളിക്കാടാ.. Bye ""
""Bye ""
എന്തോ അവൾ പുതിയ ജോലിയിലേക്ക് പോകുന്നത് സന്തോഷവും എന്നാൽ അതിലേറെ മറ്റൊരു കാര്യം എന്നെ സങ്കടപെടുത്തി. പുതിയ ഓഫീസിൽ പുതിയ ആളുകളുമായി ചങ്ങാത്തം കൂടുമ്പോൾ മറ്റുള്ളവർ അവളെ മുതലെടുക്കുമോ എന്നുള്ള ഭയം ആവിശ്യമില്ലാതെ എന്നെ തളർത്തികൊണ്ടിരുന്നു. അവളോട് ചോദിച്ചാൽ ശരിയാവില്ല.. ആവിശ്യമില്ലാത്ത ഒരു
💬 Comments
View all comments