0%

Chapter Title : ഒരു പ്രണയ കഥ [Vijay]

Author : Kambikathakal Read All Parts 734

ഭയം എന്നെ അതിനനുവദിക്കുന്നില്ല!.

ദിവസങ്ങൾക്കു ശേഷം ഒരു തിങ്കളാഴ്ച..ഓഫീസിൽ ജോയിൻ ചെയ്യുന്ന അന്ന്..

പുതിയ റൂമിൽ ഇന്നലെയെത്തിയതേയുള്ളു.. ഒരു കുഞ്ഞു മുറി.. ഒരാൾക്ക്‌ കിടക്കാൻ പാകത്തിനുള്ള കട്ടിൽ. അതിനോട് ചാരി ഉയരം കുറഞ്ഞ ഇരുമ്പ് മേശ. ജനാലകൾ ഇല്ല. വാതിലിനു മുകളിൽ തൂക്കിയിട്ട ഓടാത്ത ക്ലോക്ക്. ബാത്ത് റൂം പുറത്താണ്. എങ്കിലും നല്ല സൗകര്യം. വൃത്തിയുണ്ട്. അടുത്തടുത്ത മുറികളിൽ നിറയെ ആളുകളുണ്ട്. എല്ലാവരുമായും പരിചയപ്പെടണം സമയംപോലെ.. പെട്ടെന്ന് ഫോൺ റിങ് ചെയ്തു. പെട്ടിയിൽ നിന്നെടുത്ത നേവി ബ്ലൂ കളർ ഷർട്ട്‌ ഇസ്തിരിയിടുന്നതിനിടയിൽ ഞാൻ ഫോൺ എടുത്തു.. അവളാണ്!

""Mm"" ഫോൺ എന്റെ തോളിന്റെയും മുഖത്തിന്റെയും ഇടയിൽ വച്ചു ഞാൻ പറഞ്ഞു.

""നീ വിളിച്ചിരുന്നോ?"" അവൾ കിതക്കുന്നതായി തോന്നി..

""Mm, എന്താ കിതക്കുന്നെ "" ഇസ്തിരിയിടൽ ഞാൻ തുടർന്നു.

""ഇവിടെ ഹോസ്റ്റലല്ലേ.. എല്ലാവര്ക്കും ടൈം ഉണ്ട്.. പിന്നെ ഡ്രസ്സ്‌ അലക്കിയിടാൻ മുകളിൽ കയറണം.. അവിടെ കയറിയിറങ്ങിയപ്പോഴേക്കും ഒരു വഴിക്കായി.. വന്നപ്പോഴാ നിന്റെ ഫോൺ കണ്ടേ ""

""ആ ഞാൻ വെറുതെ വിളിച്ചതാ.. കാര്യങ്ങളറിയാൻ ""

""Mm ഞാൻ അങ്ങോട്ട് വിളിക്കണമെന്ന് കരുതിയതാ.. അപ്പോഴേക്കും നീ വിളിച്ചു. ഇവിടെ ഹോസ്റ്റൽ എല്ലാം ok ആണ്. രണ്ടു പത്തനംതിട്ടക്കാരുണ്ട്, പിന്നെ ഒരു മലപ്പുറം അങ്ങനെ.. എല്ലാരും നല്ല കമ്പനിയാണ്.""

""Mm പിന്നെ ഓഫീസിൽ എത്തിയിട്ട് വിളിക്ക്. എല്ലാം ശ്രദ്ദിക്കണം.. ""

""വിളിക്കാം. നിനക്ക് പേടിയുണ്ടോ?""

""എന്തിന്?""

""നീ സംസാരിക്കുമ്പോൾ അങ്ങനെ ഫീൽ ചെയ്യുന്നു ""

""ഏയ് ഇല്ല, നിനക്ക് തോന്നുന്നതാ. എന്തായാലും ആദ്യം തന്നെ എല്ലാരോടും വല്ലാതെ സംസാരിക്കണ്ട. സ്വഭാവം നല്ലതാണെങ്കിൽ

💬 Comments

View all comments