Chapter Title : ഒരു പ്രണയ കഥ 2
ചാറ്റ് ചെയ്തു വല്ലാത്തൊരു അടുപ്പമുണ്ട് വീണയോട് അവസാനം അവൾ പറഞ്ഞു ചേച്ചി വരുന്നുണ്ട് കിടക്കാൻ പോവുകയാണ് എന്നിട്ടൊരു ഗുഡ് നൈറ്റും ദുഷ്ടത്തി ഇവക്കിത്തിരി നേരം കൂടി മിണ്ടിയാലെന്താ ഇവളുടെ വായിന്നു മുത്തും പവിഴവും ഒന്നുമല്ലല്ലോ ചുമ്മാ കുറച്ച് പേട്ട് തുപ്പലല്ലേ വീഴണത് ഹൊ ഇതാ പെണ്ണുങ്ങള് ഇങ്ങോട്ട് വന്ന് കൊതിപ്പിച്ചേച്ചു ഒരൊറ്റ പോക്കാ .. എനിക്കാണേൽ ഉറക്കോം വരണില്ല അവസാനം ചിമിട്ടനെ ഒന്നു വിളിച്ചേക്കാം എന്നു വച്ചു അവനോട് ഞാൻ അവള് മെസേജിയതും എല്ലാം പറഞ്ഞു അവസാനം അവള് പെട്ടന്ന് പോയന്ന് പറഞ്ഞപ്പോൾ ആ നാറി പറയുവാ അവളു നിന്റെ കെട്ട്യോള് ഒന്നും അല്ലല്ലോ ഇത്ര ഉരുകാൻ എന്ന് ഞാൻ അവന്റെ മുത്തിയെയും ചത്ത് കുഴിയിൽ കിടക്കുന്ന മുത്തിടെ മുത്തിയെയും ഒന്നു സ്മരിച്ചിട്ടാണ് ഫോൺ വച്ചത്
കാര്യം ഞാൻ തെറി വിളിച്ചെങ്കിലും ചിമിട്ടൻ പറഞ്ഞതിലും കാര്യമുണ്ട് ഞാനെന്തിനാല്ലെ ഇത്ര ടെൻഷൻ അടിക്കണെ അങ്ങനെ മെസ്സേജുകളും ഫോൺ വിളികളുമായ് ഞങ്ങടെ അവധിക്കാലം അങ്ങനെ കടന്ന് നിങ്ങി പക്ഷെ ഇതിനിടയിൽ തന്നെ ഞാൻ വീണയുടെ മാത്രം കണ്ണനായി തീർന്നു . വീണ കണ്ണന്റെ വാവയും ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ വയ്യാത്ത അവസ്ഥ ഇടയ്ക്കിടയ്ക്ക് എന്റെ ദേവിയെ ഒരു നോക്ക് കാണാൻ ഞാൻ ക്ഷേത്ര ദർശനം നടത്തുവാൻ വരെ തുടങ്ങി വീട്ടിലിന്നു വെറുതെ തിന്നും കുടിച്ചും എന്റെ വാവ വെളുത്ത് തുടുത്ത് വന്നു അതിനനുസരിച്ച് ആലിൻ ചോട്ടിൽ കോഴികളുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവ്വുണ്ടായി ചന്തന കളറുള്ള പട്ടുപാവാടയും ബ്ലൗസുമിട്ട് നെറ്റിയിൽ നേർത്ത ചന്ദനവുമായി കാവിൽ നിന്ന് അവൾ ദേവിയെ തൊഴുന്നത്
💬 Comments
View all comments