0%

Chapter Title : ഒരു പ്രണയ കഥ 2

Author : vichu Read All Parts 397

ഒന്നും മിണ്ടിയില്ല ഫോൺ ഓഫ് ചെയ്യാൻ മെനക്കെടാതെ നേരെ ബാറ്റിറി ഊരി ഫോൺ കട്ടിലിന്റെ അടിയിലും ബാറ്ററി ജന ലിങ്കലും വച്ച് പുതപ്പിനടിയിൽ അഭയം പ്രാപിച്ചു പിന്നേ ഹരിദാസൻ അല്ല ഇനി ദേവേന്ദ്രന്റെ അച്ചൻ മുത്തുപട്ടര് വന്നാലും എനിക്ക് പുല്ലാന്ന് ഞാൻ എന്നെ തന്നെ പറഞ്ഞു വിശ്വസിപ്പിച്ചു പക്ഷെ എന്താന്നറിയില്ല ഒരു തരം വിറയൽ.. ഉറക്കോം വരണില്ല അവസാനം ഞാൻ ഫോൺ ഓൺ ആക്കി വച്ചു .. ഫോൺ ഓൺ ആക്കി വെച്ചത് എന്തു കൊണ്ടാണ് എന്ന് അറിയില്ല പേടി പോയത് കൊണ്ടല്ല വീണ യോട് മിണ്ടാത്തത് കൊണ്ടാവാം കിടന്നിട്ട് ഉറക്കം വരുന്നില്ല പക്ഷേ ഫോണെടുത്ത് അവളെ വിളിക്കാനും ഒരുതരം മടി ...മടിയല്ല ശരിക്കും പറഞ്ഞാൽ പേടിയാണ് ഇനിയെങ്ങാനും ഫോൺ എടുക്കുന്നത് ഹരിദാസൻ തന്നെയാണെങ്കിൽ .. ഞാൻ വീണ്ടും.. പെടും അവസാനം എന്തും വരട്ടെ എന്ന് കരുതി ഞാൻ ഫോൺ എടുത്തപ്പോഴേക്കും എനിക്കൊരു മെസ്സേജ് വന്നു കണ്ടിട്ട് പുതിയൊരു നമ്പരാണ് ഞാൻ ആ മെസ്സേജ് തുറന്നു നോക്കി ഒരു ഹായ് ഇതിപ്പോ ആരാണ് പാതിരാത്രിക്ക് ഉടൻതന്നെ അടുത്തത് വന്നു വിവേക് വീണയാണ് ഇതെന്റെ ചേച്ചിയുടെ നമ്പര് ആണ് ബിസി യാണോ പെട്ടെന്ന് തന്നെ ഞാൻ റിപ്ല ചെയ്തു എന്ത് ബിസി ഞാൻ തന്നെ ഇതിന് മുന്നേ വിളിച്ചായിരുന്നു പക്ഷേ തന്റെ അച്ഛൻ ആണ് ഫോണെടുത്തത്..

വീണ :ആണോ അത് ഞാൻ അറിഞ്ഞില്ലല്ലോ ഏതായാലും പ്രശ്നമൊന്നുമില്ലന്ന് തോന്നുന്നു അച്ഛൻ ഇതുവരെ എന്നോടൊന്നും ചോദിച്ചില്ല നീ ഫുഡ്കഴിച്ചോഡാ

ഞാൻപറഞ്ഞു കഴിച്ചു എന്ന് പിന്നെ ഞങ്ങൾ അതുമിതും പറഞ്ഞു കുറെ നേരം

💬 Comments

View all comments