Chapter Title : ഒരു പ്രണയ കഥ 2
ടീച്ചർ പുള്ളിക്കാരി വന്ന് കൂളായി എന്തൊക്കെയോ പഠിപ്പിച്ചിട്ടങ്ങ് പോയി പിന്നെ കണക്ക് ടീച്ചർ ,കെമിസ്ടി സാർ അങ്ങനെ അങ്ങനെ ഊഴം അനുസരിച്ച് ഓരോരുത്തരും കയറി ഇറങ്ങി വൈകിട്ട് ക്ലാസ് കഴിഞ്ഞാൽ ഞങ്ങൾ ഗ്യാംങ്ങ് മെമ്പേഴ്സ് ശശി ചേട്ടന്റെ ചായക്കടയിൽ കേറും അവിടെ നല്ല ഏത്തക്കയും പോത്തിറച്ചിയും കിട്ടും ആരും നെറ്റി ചുളിക്കുവൊന്നും വേണ്ട കഴിച്ചിട്ടുള്ളവർക് അറിയാം അതൊരു ഡെഡ്ലി കോംബോ തന്നെയാണ് .... വർഷയും ഞാനും നല്ല കമ്പനി ആണ് ഞങ്ങൾ ഒരേ പാത്രത്തിൽ നിന്നാണ് കഴിക്കണത് ചിമിട്ടന് ഒറ്റയ്ക്ക് തിന്നണം പക്ഷെ അശ്വതിയും സാജുവും രണ്ടും എപ്പോഴും എന്തേലുമൊക്കെ കുശുകുശുത്തോണ്ടെ ഇരിക്കും ഒരേ പാത്രത്തിൽ നിന്നും കഴിപ്പും എന്തോ ഒരു വശപിശക് ഞാനത് വർഷയോട് പറഞ്ഞു അവൾക്കും അത് തോന്നിയത്രേ .. എങ്കിൽ ഒന്നു അറിഞ്ഞിട്ട് തന്നെ എന്ന് ഞാനുറപ്പിച്ചു ചിമിട്ടൻ ഇതൊന്നും ശ്രദ്ധിക്കില്ല അവൻ തിന്നാൻ കിട്ടിയാൽ ഭൂകമ്പം ഉണ്ടായന്ന് പറഞ്ഞാലും എണിക്കില്ല പിന്നാ വൈകിട്ട് വർഷയും അശ്വതിയും പോയി കഴിഞ്ഞ് ഞാൻ സാജുവിന്റെ കോളറിൽ കയറി പിടിച്ചിട്ട് അലറി എന്താടാ നാറി ഇവിടെ നടക്കുന്നെ സത്യം പറഞ്ഞോ.. സാജു: എന്റെ പൊന്നു വിവേകേ ഇടിക്കല്ല് എനിക്ക് അശ്വതിയെ ഇഷ്ടമാ അവൾക്കും ഇഷ്ടാന്ന് തോന്നു..
ചിമിട്ടൻ: എന്റെ പൊന്നു നാറി ഇതൊക്കെ എപ്പോ... അപ്പോ നീ അവളോട് പറഞ്ഞില്ലേ
സാജു: മം .. പറഞ്ഞു
ഞാൻ: എന്നിട്ട് ...
സാജു: അവളൊന്നും പറഞ്ഞില്ല .. ചെറുതായ് ഒന്ന് ചിരിച്ചു അത്ര തന്നെ വേറെ ഒന്നും മിണ്ടിയില്ലടാ ഇനി എന്നെ ഇഷ്ടമല്ലെ ?
ഞാൻ: ഇത്
💬 Comments
View all comments