Chapter Title : ഒരു പ്രണയ കഥ 3
എന്നത് ആരുന്നു ഞങ്ങടെ എല്ലാവരുടെയും ആഗ്രഹം അതിനായി ക്ലാസ് വരെ കളഞ്ഞ് ഞങ്ങൾ പ്രാക്ടീസ് ചെയ്തു ... കാരണം ക്രിക്കറ്റ് എന്നത് ഞങ്ങടെ വികാരം ആയിരുന്നു .... ചിമിട്ടൻ ആണേൽ കട്ട ഫോമിലും ആണ് ... ഒന്നാമതെ റീനയെ ഇംപ്രസ്സ് ചെയ്യാം പോരാത്തതിന് ക്രിക്കറ്റല്ലെ...
ആദ്യത്തെ മാച്ചും രണ്ടാമത്തെ മാച്ചും വല്യ പ്രശനങ്ങൾ ഒന്നുമില്ല ചിമിട്ടനും അമലും കൂടി പുട്ട് പോലെ ജയിപ്പിച്ചു ... സെമിയിൽ കയറി മൂന്നാമത്തെ മാച്ച് വീണ യുടെ സ്കൂൾ ആയിട്ട് .. ഒന്നാമതെ എനിക്ക് അവൻമാരെ കണ്ട് കൂടാ .. അതില് ബെബിൻ എന്നൊരു നാറി ഉണ്ട് അവനാണേൽ വീണയുടെ ഫ്രണ്ടാ .. കളി ഞങൾ അലപം ബുദ്ധിമുട്ടിയെങ്കിലും എന്നാ.. ജയിച്ചു ..ഇത്തവണ ചിമിട്ടൻ ഗോൾഡൻ ഡക്ക് ആയപ്പോൾ ഞാൻ കളി ജയിപ്പിച്ചു ഇരിക്കട്ടെ വീണക്ക് എന്റെ വക .. പക്ഷെ ഫൈനലിൽ തോറ്റു ... എങ്കിലും ഞാനും ചിമിട്ടനും ഫെയ്മസ് ആയി .. റീനയുടെ വക സെപ്ഷൽ ഉമ്മയും വാങ്ങിച്ചോണ്ട് അവൻ തുള്ളിച്ചാടി നടന്നപോൾ എനിക്കാണേൽ വാവയുടെ കൈയിൽ നിന്ന് ഒരു പല്ലി മുഠായി പോലും കിട്ടിയില്ല ... എന്താല്ലേ ..
അങ്ങനെ ആ കൊല്ലം തീർന്നു ... ഞങ്ങൾ പ്ലസ് ടുവിലെത്തി റീന കോളേജിൽ ആയി .. ആ പ്രണയം അല്പം തണുത്തെങ്കിലും ഞാനും വാവയും തകർത്ത് പ്രണയിച്ചു ... ഒരു ദിവസം വൈകിട്ട് വാവ എന്നെ വിളിച്ച് ഭയങ്കര കരച്ചിൽ എന്നെ കാണണം ന്ന് പറഞ്ഞ് .. എന്റെ പിറന്നാളാ പിറ്റെ ദിവസം അവൾക്ക് അന്നു കണ്ടാ
💬 Comments
View all comments