Chapter Title : ഒരു പ്രണയ കഥ 3
ഫ്രണ്ട് ആണന്ന് .. പിന്നെ അതും ഇതും പറഞ്ഞ് ചേച്ചിയുമായി പരിചയപ്പെട്ടു .. വീണ വീട്ടി ൽ എല്ലാവരുടെ അടുത്തും എന്നെക്കുറിച്ച് പറഞ്ഞിട്ടുണ്ട് .. പക്ഷെ ആത്മാർത്ഥ സുഹൃത്താണ് എന്നാണു മാത്രം ... അങ്ങനെ പതിയെ പതിയെ ഞാൻ വീണയുടെ അമ്മയുമായിട്ടും അച്ചമ്മയുമായിട്ടും ചേച്ചിയുമായിട്ടുമെല്ലാം പരിചയമായി ഫോണിൽ കൂടി ആണെന്ന് മാത്രം .... ബൈക്ക് ഓടിക്കാൻ പഠിച്ചു കഴിഞ്ഞോണ്ട് ഞാൻ മിക്കപ്പോഴും അവളെ കാണാൻ ചെല്ലും ആര്യ ചേച്ചിയോട് ഞാനെല്ലാം പറഞ്ഞിരുന്നു .. വീണയോട് പറയരുതെന്നും പ്രത്യേകം പറഞ്ഞു .. മിക്കവാറും ദിവസങ്ങളിൽ വീട്ടിൽ വിളക്ക് വയ്ക്കണ ടൈമിൽ അവൾ പിന്നാമ്പുറത്തോടെ ഇറങ്ങി വന്ന് റബർ തോട്ടത്തിൽ എന്നെയും കാത്ത് നിൽക്കും ... ഞങ്ങൾ കുറേ നേരം വെറുതെ മുഖത്തോട് മുഖം നോക്കിയിരിക്കും .പിന്നെ പിരിയും
ഇതിനിടയിൽ എങ്ങിനെയോ വീണയുടെ അമ്മാവൻ ഞങ്ങളെ ഒരുമിച്ച് കണ്ടു അവളുടെ വീട്ടിലും അമ്മ വീട്ടിലും എല്ലാം എന്റെ പേര് തരംഗമായി .. ആരു ചേച്ചി ഒരു പരിധി വരെ പ്രതിഷേധങ്ങളെ മൂടി വച്ചു എങ്കിലും ആന്റിമാരുടെ ചില ഒറ്റപ്പെട്ട ആക്രമണത്തിന് വീണ വിധേയ ആവേണ്ടി വന്നു
അങ്ങനെ പ്ലസ് ടു വും അവസാനിക്കാറായി കാര്യം പറഞ്ഞാൽ 2 കൊല്ലം മാത്രമേ ഒരുമിച്ചു പഠിച്ചുവൊള്ളെങ്കിലുo പ്ലസ് ടു വേറൊരു ഫീലായിരുന്നു ഒരു വശത്ത് വീണ യോടുള്ള അടങ്ങാത്ത പ്രണയം ആയിരുന്നെങ്കിലും മറുവശത്ത് സൗഹൃദത്തിന്റെ സുന്ദര നിമിഷങ്ങളായിരുന്നു ..പ്ലസ് ടു കഴിഞ്ഞതോടെ എല്ലാവരും പല വഴിക്ക് ചിതറി ഞാനും ചിമിട്ടനും റീന ചേച്ചി പഠിക്കണ കോളേജിൽ ചേർന്നെങ്കിലും വിധി വീണ്ടും ചതിച്ചു വീണയ്ക്ക്
💬 Comments
View all comments