Chapter Title : ഒരു പ്രണയ കഥ 3
വീട്ടിലേക്ക്... ഞാൻ നോക്കി നിന്നു പോയി എന്നിട്ട് അവള് തിരിഞ്ഞ് നിന്നിട്ട് വേഗം പൊയ്ക്കൊള്ളാൻ ആഗ്യം കാണിച്ചു ... ഞാൻ എന്റെ പേടകത്തിൽ ഒരു വിധം വീട്ടിൽ എത്തിയപ്പോ അവളുടെ മെസേജ് വന്നു നി എന്തിനാ ഉമ്മ വച്ചേന്ന് ... ഞാൻ പറഞ്ഞു ഞാൻ താങ്ക്സ് പറഞ്ഞതാ ഞങ്ങടെ നാട്ടിൽ ഇങ്ങനാ താങ്ക്സ് പറയുന്നതെന്ന് പിന്നെ അവള് ഒന്നും മിണ്ടിയില്ല .. കലിപ്പിൽ ആണന്ന് എനിക്കും തോന്നി ഞാനും മിണ്ടാൻ പോയില്ല ....
പിന്നെ 2 ദിവസത്തേക്ക് പെണ്ണിന്റെ അനക്കം ഒന്നുമില്ലാരുന്നു ... ഒരുമ്മ കൊടുക്കണത് ഇത്ര വല്യ തെറ്റൊന്നു വല്ലല്ലോ ഇതിപോ മൂന്നാമത്തെ കൊല്ലവാ എന്നിട്ടും .. എനിക്കും ചെറുതായി ദേഷ്യമൊക്കെ വന്നു പിന്നെ പതിയെ ഞാനും അവളും മിണ്ടി തുടങ്ങി ... അങ്ങനെ വല്യ തെറ്റില്ലാതെ പോകുമ്പോളാണ് ഒരു ദിവസം അവള് എനിക്കൊരു Miss u മെസേജ് അയക്കുന്നത് .. ഞാനൽപം വെയിറ്റ് ഇട്ട് ഇരുന്നെങ്കിലും അല്പം കഴിഞ്ഞപ്പോൾ എന്റെ വിരലുകൾ തനിയെ അവൾക്കു വേണ്ടി റിപ്ലൈ ചെയ്തു.. പക്ഷെ മറുപടി ഒന്നും വന്നില്ല ഞാൻ വീണ്ടും മെസ്സേജി ബട്ട് ഒരു റിപ്ലയും ഇല്ല കുറച്ചു കഴിഞ്ഞപ്പോൾ ആളാരാണ് എന്ത് വേണം എന്നും ചോയിച്ചോണ്ടു മെസ്സേജ് വന്നു അപ്പോളാണ് ഞാനാ നഗ്ന സത്യം മനസിലാക്കുന്നെ വീണയുടെ ചേച്ചി ആണ് മെസ്സേജ് വായിച്ചോണ്ടിരുന്നത് എന്ന് ഹോ ഗതികേട് ഒരുമ്മ വച്ചതിന്റെ ക്ഷീണം മാറി വരുന്നതെ ഒള്ളു അപ്പോളിതാ അടുത്ത കുരിശ് ഞാൻ പറഞ്ഞു വീണേ ടെ ചേച്ചി അല്ലേ ... ഞാൻ വിവേക് വീണേ ടെ
💬 Comments
View all comments