Chapter Title : ഒരു പ്രതികാര കഥ 1 [ROCKY TRIVANDRUM]
പറയണം. നീ ഇരിക്കെടീ കുറച്ചു കൂടെ"
"അതെ ചേട്ടാ എനിക്കെ ക്ലാസ് ഉണ്ട്. ചേട്ടന് ബുദ്ധി ഉള്ളത് കൊണ്ട് ക്ലാസ് അറ്റൻഡ് ചെയ്യണ്ട, എനിക്കങ്ങനെയല്ല. എട്ടു നിലയിൽ പൊട്ടും ഞാൻ. ഞാൻ ക്‌ളാസിൽ കയറട്ടെ. ഉച്ചക്ക് കാണാം പ്ളീസ്. ഞാൻ ഫുഡ് വാങ്ങിത്തരാം.ഒരുമിച്ചു കഴിക്കാം". എന്നും പറഞ്ഞു അവൾ എണീറ്റു, മെല്ലെ എന്റെ ചെവിയിൽ പറഞ്ഞു "ഐ ലവ് യു". അവൾ പതിയെ നടന്നു പോയി. ഞാൻ ഒരു സ്വപ്നത്തിൽ എന്നപോലെ അവിടെ കുറെ നേരം കൂടെ ഇരുന്നു. ഞാൻ എന്ത് ചെയ്യണം എന്ന് തന്നെ എനിക്കറിയില്ലായിരുന്നു. ക്യാന്റീനിനടുത്തുള്ള ഒരു മരത്തിന്റെ ചുവട്ടിലേക്ക് ഞാൻ പോയിരുന്നു.
ഉച്ചവരെ അവിടെ ഞാൻ സ്വപ്നം കണ്ടു കൊണ്ടിരുന്നു. ലഞ്ച് ബ്രേക്ക് ആയപ്പോൾ ഫ്രണ്ട്സിനെ കണ്ടു അവരോടു സംസാരിക്കുമ്പോൾ എന്റെ പ്രിയപ്പെട്ടവൾ എന്റെ അടുക്കലേക്കു വന്നു. "ചേട്ടാ, ഫുഡ് കഴിക്കാമോ?". അവന്മാരോട് പെട്ടെന്ന് ബൈ പറഞ്ഞിട്ട് ഞാൻ അഞ്ജുവിന്റെ അടുക്കലേക്കു ഓടിയെത്തി. "ചേട്ടനെന്താ വേണ്ടേ കഴിക്കാൻ? ഫ്രൈഡ് റൈസും ജൂസും പറയാമോ?".
"ഓക്കേ, അത് മതി". അങ്ങനെ ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ ഫുഡ് വന്നു. ഞങ്ങൾ പല പല കാര്യങ്ങളും സംസാരിച്ചു. പക്ഷെ രാവിലെ സംസാരിച്ചത് പോലെയേ അല്ല, പകരം ഞങ്ങൾ ശരിക്കും കമിതാക്കൾ ആയി കഴിഞ്ഞിരുന്നു അപ്പോഴേക്കും. ഞങ്ങൾക്ക് രണ്ടു പേർക്കും ആദ്യ പ്രണയം ആയതു കൊണ്ട് വളരെ ആവേശപൂർവമായിരുന്നു ഞങ്ങൾ രണ്ടു പേരും സംസാരിച്ചത്.
ആഹാരം കഴിഞ്ഞിട്ട് ഞങ്ങൾ ഒരുമിച്ചായിരുന്നു ക്ലാസ്സിലേക്ക് നടന്നു പോയത്. അങ്ങനെ വൈകുന്നേരം ക്ലാസ് കഴിഞ്ഞു എല്ലാവരും പുത്രത്തിറങ്ങിയ സമയം ഞാൻ അവളെ
💬 Comments
View all comments