Chapter Title : ഒരു പ്രതികാര കഥ 1 [ROCKY TRIVANDRUM]
അവരുടെ പേരൊക്കെ?" അവളുടെ മുഖം ഇരുണ്ടു.
"ടോ തന്നെ ഞാൻ ഫോളോ ചെയ്തു കണ്ടു പിടിച്ചതൊന്നുമല്ല, ഞാൻ ഇന്നലെ വൈകിട്ട് വീട്ടിൽ പോയപ്പോൾ ചുമ്മാ അമ്മയോട് പറഞ്ഞു. അമ്മയെ പറഞ്ഞത് ഈ പേരൊക്കെ?. അത് മാത്രമല്ല, താൻ എന്റെ ഒരു റിലേറ്റീവ് കൂടെ ആണ് പോലും. അതാ ഞാൻ ചോദിക്കാം എന്ന് വിചാരിച്ചു വന്നേ" ഞാൻ പറഞു.
"എന്ത് റിലേറ്റീവ്. ചേട്ടന്റെ അച്ഛന്റെ പേരെന്താ? അവൾ ചോദിച്ചു.
"ചന്ദ്രശേഖരൻ, അമ്മേടെ പേര് ചിത്ര" ചോദിച്ചു നോക്കിക്കേ. എന്നും പറഞ്ഞു ഞാൻ ക്ലാസ്സിൽ പോയി. ബ്രേക്ക് ആയപ്പോഴേക്കും ഞാൻ ഒന്ന് നടക്കാനിറങ്ങി. പെട്ടെന്ന് പുറകെ നിന്ന് ഒരു ശബ്ദം ഞാൻ കേട്ടു
"ചേട്ടാ, ഒന്ന് നിന്നെ, ഞാൻ അമ്മയോട് ചോദിച്ചു. ചേട്ടന്റെ അച്ഛനേം അമ്മയേം അറിയാം എന്ന പറഞ്ഞെ. ഓഹ് എനിക്ക് സമാധാനമായി. റാഗിങ് ഒക്കെ പേടിച്ചു ഞാൻ നടക്കുവായിരുന്നു. ഇനിയിപ്പോ സമാധാനമായി"
ഞാൻ ചിരിച്ചു, എന്നിട്ടു ചോദിച്ചു "ക്ലാസ് എങ്ങനെയുണ്ട്?"
"ഒന്നും പറയേണ്ട ചേട്ടാ, എനിക്ക് മതിയായി. ഈ എഞ്ചിനീറിങ് തന്നെ എനിക്കിഷ്ടമില്ലാരുന്നു. അപ്പോഴാ. രാവിലെ തന്നെ എഞ്ചിനീയറിംഗ് മെക്കാനിക്സ് ആണ്, എനിക്കാണേൽ ഒരു കുന്തവും മനസിലാകാതില്ല. ബോർ അടിച്ചു ചാകും" അവൾ പറഞ്ഞു.
"എങ്കിൽ വാ, നമുക്ക് ഒരു ചായ കുടിച്ചിട്ട് വരാം. ക്യാന്റീനിൽ പോകാം. നല്ല ചൂട് പഴംപൊരിയും കിട്ടും. കമോൺ". ഞാൻ അവളോട് പറഞ്ഞു.
അങ്ങനെ ഞാനും അവളും ചായ കുടിക്കാൻ പോയി. പോകുന്ന വഴിക്കു ഞങ്ങൾ പലപല കാര്യങ്ങളും സംസാരിച്ചു. ഞങ്ങളുടെ റിലേഷൻഷിപ്പും ബന്ധുക്കളുടെ കാര്യങ്ങളും ഒക്കെ.
"അഞ്ജലി, രാജേശ്വരി ആന്റി
💬 Comments
View all comments