0%

Chapter Title : ഒരു പ്രൊജക്റ്റ്‌ എന്റെ ഭാര്യയിലൂടെ 1

Author : ആനീ Read All Parts 662.7K

പിന്തുണച്ചു

"യെസ്, എങ്കിലേ കപ്പിൾസ് ഇങ്ങോട്ട് കേറുള്ളൂ. അവർക്ക് ഫുൾ പ്രൈവസി ഉറപ്പുവരുത്തണം."

​ ചർച്ചകളെല്ലാം കഴിഞ്ഞ് അവർ ഓരോന്ന് സംസാരിച്ച് തിരികെ ആ തടിവീട്ടിലേക്ക് എത്തുമ്പോൾ സമയം വൈകുന്നേരം ആറു മണിയോടടുത്തിരുന്നു. കാടിനുള്ളിൽ പെട്ടെന്ന് തന്നെ ഇരുട്ട് പടരാൻ തുടങ്ങിയിരുന്നു.

​ക്ഷീണം കാരണം ശിവധ നേരെ പുറകിലുള്ള ടോയ്‌ലെറ്റിലേക്ക് പോയി. മുഖമൊക്കെ കഴുകി, ആ ടൈറ്റ് ജീൻസിന്റെ അസ്വസ്ഥതയിൽ നിന്നും താല്കാലികമായി മാറി അവൾ തിരികെ ഹാളിലേക്ക് വന്നതും അവിടെ കണ്ട കാഴ്ച അവളെ ഞെട്ടിച്ചു കളഞ്ഞു.

​രാജീവും സുന്ദറും തങ്ങളുടെ വസ്ത്രങ്ങളെല്ലാം മാറി, വെറും ടവ്വൽ മാത്രം അരയിൽ ചുറ്റി ഹാളിലെ മരമേശയ്ക്കരികിൽ ഇരിക്കുകയാണ്! സുന്ദറിന്റെ നഗ്നമായ നെഞ്ചും ശരീരവും കണ്ടതും അവൾ പെട്ടെന്ന് കണ്ണുകൾ തിരിച്ചു.

​രാജീവ് അവളുടെ പരിഭ്രമം കണ്ട് പതുക്കെ ചിരിച്ചുകൊണ്ട് ടേബിളിലിരുന്ന മറ്റൊരു വലിയ ടവ്വൽ അവൾക്ക് നേരെ നീട്ടി

"ദാ ശിവധാ, ഇത് എടുത്തോ. വേഗം ഡ്രസ്സ് മാറി വാ, നമുക്ക് പുഴയിൽ ഇറങ്ങി ഒന്ന് കുളിക്കാം. ഈ സമയത്ത് അവിടുത്തെ വെള്ളത്തിന് നല്ല സുഖമായിരിക്കും കണ്ടില്ലേ സൺ സെറ്റ് തുടങ്ങി ."

​അതുവരെ ജീൻസിട്ടതിനപ്പുറം മറ്റൊരു പുരുഷന്റെ മുന്നിൽ വസ്ത്രം മാറി നിന്നിട്ടില്ലാത്ത ശിവധയ്ക്ക് ആ ടവ്വൽ മാത്രം ഉടുത്ത് പുഴയിൽ ഇറങ്ങാൻ വല്ലാത്ത മടിയും ഭയവും തോന്നി.  അവൾ സുന്ദർ കാണാതെ രാജീവിന്റെ കാതിൽ മന്ത്രിച്ചു…

"അയ്യോ... എനിക്ക് പറ്റില്ല രാജീവേട്ടാ. വെറുമൊരു ടവ്വൽ മാത്രം ഉടുത്ത് ഞാൻ എങ്ങനെയാ പുറത്തിറങ്ങുക? അതും സുന്ദറിന്റെ മുന്നിൽ... എനിക്ക് നാണം വരുന്നു. ഞാൻ ഇവിടെ ഇരുന്ന്

💬 Comments

View all comments