Chapter Title : ഒരു സമയ യാത്ര [സുർമിനേറ്റർ]
ടൈം ട്രാവൽ നടത്തുമ്പോൾ സന്ദർഭത്തിനനുസരിച്ച് നമ്മുടെ പ്രായത്തിൽ വ്യത്യാസം വരും. എന്നതായിരുന്നു ഹരിയിൽ നിന്നും അവനെ കിട്ടിയ പുതിയ അറിവ്. ഹരി ചോദിച്ചു എന്താടാ വല്ല സയൻസ് ഫിക്ഷൻ സ്റ്റോറി എഴുതാൻ പോവുകയാണോ
"അല്ലടാ വെറുതെ അറിയാൻ വേണ്ടി ചോദിച്ചതാണ് ഇത്രയും പറഞ്ഞുകൊണ്ട് പിന്നെ വിളിക്കാം എന്നും പറഞ്ഞു
ആകാശ് ആ കോൾ കട്ട് ചെയ്തു. അപ്പോഴതാ കാർത്തിക വീണ്ടും വിളിക്കുന്നു പെട്ടെന്ന് തന്നെ അവൻ ആ കോൾ എടുത്തു.
കാർത്തിക: നേരത്തെ വിളിച്ചപ്പോൾ ബിസി ആയിരുന്നല്ലോ. ഇപ്പോൾ സംസാരിക്കാമോ
ആകാശ് : അത് പണ്ടത്തെ ഫ്രണ്ട്സ് എല്ലാരും കൂടി കോൺഫ്രൻസ് കോൾ ആയിരുന്നു.
കാർത്തിക : ഇടയിൽ ഞാൻ ഒരു ശല്യം.ആയോ.
ആകാശ് : ഇല്ല ഞാൻ പറഞ്ഞല്ലോ നീ വിളിക്കുമ്പോൾ എനിക്ക് സമാധാനം കിട്ടുന്നത്..
കാർത്തിക: ഞാൻ വെറുതെ പറഞ്ഞു എന്നെ ഉള്ളു ആ പിന്നെ നാളത്തെ കാര്യം മറന്നിട്ടില്ലലോ.. ലെ
ആകാശ് : ഇല്ലെടോ മറന്നിട്ടില്ല....
കാർത്തിക : ഹ അതുമതി. ആട്ടെ ചോദിക്കാൻ മറന്നു. ഇപ്പോൾ ഉറക്കം എങ്ങനുണ്ട് പതിവ് സ്വപ്നം ശല്യപ്പെടുത്താൻ ഉണ്ടോ.
ആകാശ് : സ്വപ്നം അതിന് ഒരു മാറ്റവും ഇല്ലാ. ഉറക്കം കിട്ടാൻ ഞാൻ ഇപ്പോൾ സ്ലീപ്പിംഗ് പിൽസ് ഉപയോഗിക്കാറുണ്ട്.. അതുകൊണ്ട് ഇപ്പോൾ നന്നായി ഉറക്കം കിട്ടാറുണ്ട്.
പെട്ടന്ന് ദേഷ്യപ്പെടുന്ന മട്ടിൽ കാർത്തിക പറഞ്ഞു "നീ ഇതു നിർത്തണം ഉറക്കം കിട്ടാൻ വേണ്ടി നീ ചെയ്യുന്നത് അവസാന നിനക്ക് തന്നെ ദോഷമായി വരും. നീയിതു നിർത്തിയേ തീരൂ ആകാശ്. "
അവളുടേ ആ ശകാരം കേട്ടപ്പോൾ അവനു
💬 Comments
View all comments