Chapter Title : ഒരു സമയ യാത്ര [സുർമിനേറ്റർ]
എനിക്കുള്ള പണിഷ്മെന്റ് ആണോ.
ആകാശ് : ഏയ് അതൊന്നുമല്ല ഞാൻ ആലോചിക്കുകയായിരുന്നു. നിങ്ങളുടെ ലാബിൽ വളരെ ഗൗരവമേറിയ പരീക്ഷണങ്ങൾ നടക്കുന്നു അതെന്താണ്? എന്തിനുവേണ്ടിയാണ്? ഒന്നും എനിക്ക് മനസ്സിലാകുന്നില്ല എന്റെ ജോലി ആവശ്യമായ സാധനങ്ങൾ എത്തിച്ചു കൊടുക്കുക എന്നതാണ് അതിനൊപ്പം ഇതെല്ലാം നിങ്ങളോട് ചോദിക്കാമോ എന്നെനിക്കറിയില്ല എന്നാലും അത് എന്താണെന്ന് അറിയാൻ ഒരു ആകാംക്ഷ.
അപ്പോൾ അവൾ പറഞ്ഞു ഇതൊന്നും പുറത്ത് പറയാൻ പാടില്ല എന്നാണ് ഞങ്ങൾക്ക് കിട്ടിയ നിർദ്ദേശം എന്നാലും തന്നോട് ആയതുകൊണ്ട് ഞാൻ പറഞ്ഞേക്കാം ഇനി അതോർത്ത് വെറുതെ ഇല്ലാത്ത ടെൻഷൻ വരുത്തി വെക്കണ്ട.
അവൻ ചെറുതായി ഒരു പുഞ്ചിരിയോടെ അവളെ നോക്കിയതിനു ശേഷം പറഞ്ഞു "ഹും ടെൻഷനോ എനിക്കോ. എന്റെ കൂടെ താൻ ഉള്ളപ്പോൾ. തന്നോട് സംസാരിക്കുമ്പോൾ ടെൻഷൻ അതൊന്നും എന്നെ ബാധികുകഇല്ലാ. സത്യം പറഞ്ഞാൽ തന്നോട് സംസാരിക്കുമ്പോഴാണ് ഇത്തിരി സമാധാനം കിട്ടുന്നത്. അവൻ ആ പറഞ്ഞത് അവളെ വല്ലാതെ സ്വാധീനിച്ചു അവനോടുള്ള ഇഷ്ടം അവൾക്ക് കൂടിക്കൂടി വന്നു.
ആണോ എങ്കിൽ ഞാൻ എന്നും ഫോണിൽ വിളിക്കാം അപ്പോൾ സന്തോഷം ആകുമല്ലോ.
മാത്രം അല്ല 2 മാസത്തിലെ വിടവ് നമുക്കിടയിലുണ്ട് അപ്പോൾ അതിനും ഒരു പോംവഴി ആയില്ലേ.... അവളുടെ അടുത്ത് നിന്നും ഇതും കൂടി കേട്ടപ്പോൾ അവൻ അതിയായ സന്തോഷവാനായി അവന്റെ ഹൃദയംതുടിച്ചു. അവൻ നന്ദി സൂചന എന്നപോലെ അവൾക്കു മേലെ ഒരു ചെറു പുഞ്ചിരി തൂകി. അവളും ഒരു ചിരിയോടെ അവന്റെ കൈകുമുകളിൽ അവളുടെ കൈ വച്ചു. കുറേനേരം അവർ പരസ്പരം മുഖത്തോടുമുഖം നോക്കി ഇരുന്നു അവർ ഇരുവർക്കും അറിയാമായിരുന്നു സൗഹൃദത്തിനപ്പുറം ഒരു
💬 Comments
View all comments