Chapter Title : ഒരു സമയ യാത്ര [സുർമിനേറ്റർ]
ബന്ധം അവർക്കിടയിൽ ഉടലെടുക്കാൻ തുടങ്ങിയിരിക്കുന്നു എന്ന്.
സർ വേറെ എന്തെങ്കിലും വേണമോ റസ്റ്റോറന്റ് വെയിറ്ററുടെ ചോദ്യം കേട്ടാണ് അവർ രണ്ടുപേർക്കും താങ്കൾ എവിടെയാണ് എന്ന ബോധം ഉണ്ടായത്.
ഹേയ് ഒന്നും തന്നെ വേണ്ട അവർ ഒരുമിച്ച് അതിനു മറുപടി നൽകിയത്. രണ്ടുപേരും പതുക്കെ ചിരിച്ചു
പെട്ടെന്നാണ് കാർത്തിക പറഞ്ഞത് നമ്മൾ ചർച്ച ചെയ്ത വിഷയത്തിൽ നിന്നും മാറിയിരിക്കുന്നു ആകാശ്. "ശരിയാണ് അതിനെക്കുറിച്ച് നിനക്ക് എന്തെങ്കിലും അറിയുമോ" അവൻ ചോദിച്ചു.
കാർത്തിക: ഞാൻ പറയാൻ പോകുന്ന ശ്രദ്ധിച്ചു കേട്ടോ " ?️ടൈം ട്രാവൽ".... അതായിരുന്നു ഞങ്ങളുടെ പരീക്ഷണത്തിന്റെ ലക്ഷ്യം
ആകാശ് : ടൈം ട്രാവൽ?
കാർത്തിക: ഹ അതെ ടൈം ട്രാവൽതന്നെ ഈ കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ പുതിയ ഒരു ടൈം തിയറി വികസിപ്പിച്ചെടുക്കുക എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി ആയിരുന്നു എന്നാൽ അതിൽ അവസാനം ഞങ്ങൾ തന്നെ വിജയിച്ചു
ആകാശ് : ശാസ്ത്രം ജയിച്ചു അല്ലേ....
കാർത്തിക : അതെ ശാസ്ത്രം തന്നെ ജയിച്ചു പക്ഷേ ആ ശാസ്ത്രത്തിന്റെ ജയത്തിന് പുറകിലും മനുഷ്യന്റെ പ്രയത്നമാണ് എന്നോർക്കണം. ടൈം മെഷീൻ കണ്ടു പിടിക്കുക എന്നത് വർഷങ്ങളോളം നീണ്ടുനിന്ന ഒരു പ്രശ്നമായിരുന്നു എന്നാൽ അതിനു പറ്റിയ ഒരു ടൈം തിയറി രൂപീകരിക്കുക എന്നതായിരുന്നു അതിനേക്കാൾ വലിയ പ്രശ്നം. എന്നാൽ ഇത്ര വർഷങ്ങൾക്കുശേഷം ആ പ്രയത്നം സഫലം ആയിരിക്കുന്നു അതിൽ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു
ആകാശ് : ഹോ ഭയങ്കരം ഇത് നിങ്ങളുടെ വിജയമാണ്
കാർത്തിക: അല്ല ഒരിക്കലുമല്ല ആകാശ്. വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന ശാസ്ത്രജ്ഞൻമാർ കണ്ടുപിടിക്കപ്പെട്ട
💬 Comments
View all comments