Chapter Title : ഒരു സിനിമാക്കഥ [Kambi Master]
ഒരിക്കല്‍ സൂര്യന്‍ ചോദിച്ചു, ഞാനൊരു ദിനം അവധി എടുക്കാന്‍ പോകുന്നു. നിങ്ങളില്‍ ആര്‍ എനിക്ക് പകരം ജോലി ചെയ്യും. സൂര്യന് പകരം സൂര്യന്‍ അല്ലാതെ വേറെ എന്തിനെങ്കിലും പറ്റുമോ? അതുകൊണ്ട് സകല ചരാചരങ്ങളും നിശബ്ദത പാലിച്ചു. പക്ഷെ ഒരു മിന്നാമിനുങ്ങ് കൈ ഉയര്‍ത്തി.
“എന്നെക്കൊണ്ട് ആവുന്ന വിധം ഞാന്‍ ചെയ്യാം..”
ഇതായിരുന്നു അതിന്റെ മറുപടി. സൂര്യന്‍ അതുകേട്ട് പുഞ്ചിരിച്ചു.
ഇവിടെ, ഈ ലോകം മൊത്തം നന്നാക്കാന്‍ നമുക്ക് സാധിക്കില്ല. പക്ഷെ ആ മിന്നാമിനുങ്ങ് പറഞ്ഞത് പോലെ നമ്മെക്കൊണ്ട് ആവുന്ന വിധത്തില്‍ നമുക്ക് ചെയ്യാന്‍ പറ്റും. എന്റെ മുന്‍പില്‍ ആത്മഹത്യയുടെ വരമ്പില്‍ എത്തി നില്‍ക്കുന്ന ഈ പെണ്‍കുട്ടിയെ എനിക്ക് വേണമെങ്കില്‍ അവഗണിച്ചിട്ടു പോകാം. ഈ ചെളിക്കുഴിയില്‍ അവള്‍ കിടന്നു നരകിക്കും..അതല്ലെങ്കില്‍ ആത്മഹത്യ ചെയ്യും..അതുമല്ലെങ്കില്‍ അവള്‍ ഒരു തികഞ്ഞ അഭിസാരികയായി മാറും. പക്ഷെ ഇപ്പോള്‍, ഇനി അങ്ങനെ സംഭവിച്ചാല്‍ അതിന്റെ ഒരു കാരണക്കാരന്‍ ഞാനും കൂടി ആയിരിക്കുമെന്ന് മാത്രം. ചെയ്യാന്‍ സാധിക്കുമായിരുന്ന നന്മ ചെയ്യാതിരിക്കുന്നത് തെറ്റ് ചെയ്യുന്നതിന് തുല്യമാണ് എന്ന് പണ്ടൊരിക്കല്‍ എന്നെ ഒരു അധ്യാപകന്‍ പഠിപ്പിച്ചിട്ടുള്ളത് എനിക്കോര്‍മ്മ വന്നു. എന്റെ മനസില്‍ തീരുമാനങ്ങള്‍ മാറിമറിഞ്ഞു.
“നീ എന്റെ കൂടെ വരുന്നോ?”
അവസാനം ഞാന്‍ ചോദിച്ചു. പ്രതിഭ മുഖത്തേക്ക് വീണുകിടന്ന മുടി മാറ്റി എന്റെ കണ്ണിലേക്ക് നോക്കി. ആ കണ്ണുകള്‍ വല്ലാതെ പിടയ്ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.
“പറയൂ..ഞാന്‍ പോകുകയാണ്..നീ വരുന്നോ?” ഞാന്‍ ചോദ്യം ആവര്‍ത്തിച്ചു.
“എനിക്ക് നടി ആകണ്ട” അവള്‍ കണ്ണുകള്‍ പിന്‍വലിച്ച് എന്നെ നോക്കാതെ പറഞ്ഞു.
“നടി ആകാനല്ലടീ പോത്തെ....എന്റെ ഭാര്യ ആകാന്‍ പറ്റുമോ നിനക്ക്?”
പല്ലുകള്‍ ഞെരിച്ചു
💬 Comments
View all comments