0%

Chapter Title : ഒരു സിനിമാക്കഥ [Kambi Master]

Author : Master Read All Parts 4.2K

ഞാന്‍ ചോദിച്ചു. പക്ഷെ അത് ചോദിച്ചപ്പോള്‍ എന്റെ കണ്ഠം ഇടറിയിരുന്നു; ഒപ്പം എന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുകയും ചെയ്തു. പ്രതിഭ അത് കണ്ടു. അവള്‍ അവിശ്വസനീയതോടെ എന്നെ നോക്കി. പിന്നെ മെല്ലെ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.

“വേണ്ട സര്‍..വേണ്ട..ഈ ചെളിക്കുണ്ടില്‍ ജീവിക്കുന്ന എനിക്ക് വേണ്ടി അങ്ങ് ജീവിതം ഹോമിക്കണ്ട..വേണ്ട..” അവസാനം അവള്‍ പൊട്ടിക്കരഞ്ഞുപോയി.

“കഴുവര്‍ട മോളെ..എണീക്കടി..” ഞാന്‍ ശബ്ദം ഉയര്‍ത്തി പറഞ്ഞു. അവള്‍ ഞെട്ടി എഴുന്നേറ്റു.

“പോയി വേഷം മാറി വാടീ....” ഞാന്‍ കോപത്തോടെ വിരല്‍ ചൂണ്ടി അലറി.

അവള്‍ ഭീതിയോടെ തലയാട്ടിക്കൊണ്ട് ഉള്ളിലേക്ക് പോയി. ഞാന്‍ ആ വൃത്തികെട്ട മുറിയില്‍ അങ്ങുമിങ്ങും ഉലാത്തി. അല്പം കഴിഞ്ഞപ്പോള്‍ അഗ്നിയുടെ നിറമുള്ള ഒരു ചുരിദാര്‍ ധരിച്ച് അവള്‍ ഇറങ്ങി വന്നു. ഞാന്‍ അന്തം വിട്ടു നോക്കി നിന്നുപോയി. എത്ര സുന്ദരിയായ പെണ്ണ്! അപ്സരസ്സുകള്‍ തോറ്റുപോകുന്ന സൌന്ദര്യം.

ഞാന്‍ ചെന്ന് ഭഗവാന്റെ ചിത്രത്തിന് സമീപം ഇരുന്ന കുങ്കുമപ്പെട്ടി തുറന്ന് അതില്‍ നിന്നും കുറച്ച് സിന്ദൂരം കൈയില്‍ എടുത്ത് അവളുടെ അരികില്‍ ചെന്നു.

“ഇവിടെ നിന്നും നീ ഇറങ്ങുന്നത് വെറും പ്രതിഭ ആയിട്ടല്ല..എന്റെ ഭാര്യ പ്രതിഭ ആയിട്ടാണ്...”

അങ്ങനെ പറഞ്ഞുകൊണ്ട് ഞാന്‍ വലതു ചൂണ്ടുവിരലില്‍ കുങ്കുമം എടുത്ത് അവളുടെ മൂര്‍ദ്ധാവില്‍ മുകളിലേക്ക് വരച്ചു. കണ്ണടച്ച് കൈകള്‍ കൂപ്പി നിന്ന പ്രതിഭയുടെ കണ്ണുകളില്‍ നിന്നും ധാരധാരയായി കണ്ണുനീര്‍ പ്രവഹിച്ചു....

💬 Comments

View all comments