0%

Chapter Title : ഒരു ടെക്സ്റ്റയിൽ അനുഭവങ്ങൾ 8 [Anoop]

Author : Kambikathakal Read All Parts 1K

ഇതുവരെ കിട്ടിയിട്ടില്ല.. അപ്പോൾ വീട്ടിൽ വെറുതെ ഇരിക്കണ്ടല്ലോ?"

സൂരജ് : "പ്രൈവറ്റ് ആയി നോക്കിക്കൂടെ?"

ഞാൻ : "അല്ല.. അവൾ ഏതു കോഴ്സിനാണ് ചേരാനിരുന്നത്?"

അർജ്ജുൻ : "അവൾ ബി.കോം.. പക്ഷേ ഇപ്പോൾ അവൾ പറയുന്നത് ഒരു വർഷം കഴിഞ്ഞു പോകുള്ളൂ എന്നാണ്"

ഞാൻ : "അതെന്താ അങ്ങനെ?"

അർജ്ജുൻ : "അവൾക്ക് നഴ്സിങ്ങിന് പോകാൻ താൽപര്യമുണ്ട്"

സൂരജ് : "അതിന് കാശൊക്കെ കെട്ടിവെക്കേണ്ടി വരില്ലേ?"

അർജ്ജുൻ : "മെഡിക്കൽ കോളേജിലൊക്കെ അഡ്മിഷൻ കിട്ടും. പക്ഷേ കാശ് കൊടുക്കണം"

ഞാൻ : "എന്തായാലും ഒന്നര രണ്ട് ലക്ഷം രൂപ ആകുമെന്ന് തോന്നുന്നു... അതിനുള്ള വകുപ്പൊന്നുമില്ലല്ലോ"

അർജ്ജുൻ : "അമ്മ അവളുടെ പേരിൽ കുറി ചേർന്നിരുന്നു കെ.എസ്.എഫ്.ഇ യിൽ അത് അടുത്ത വർഷം അവസാനിക്കും. ആ കാശ് കൊണ്ട് ചേരാം എന്നാണ് പ്ലാൻ."

ഞാൻ : "അതെന്തായാലും നന്നായി... പഠിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ പഠിക്കണം".

അർജ്ജുൻ : "ഉം.. അപ്പോൾ ഇവിടെ ജോലിക്ക് നിന്നാൽ കുറച്ചു കാശ് കിട്ടില്ലേ ഒരു വർഷം.. അതും അതിലൂടെ കൂട്ടാമല്ലോ"

ഞാൻ : "നല്ലതാണ്... എവിടേക്കാ ജോലിക്ക് പറഞ്ഞിരിക്കുന്നത്".

അർജ്ജുൻ : "അറിയില്ല. എവിടെയായാലും അവൾക്ക് എക്സ്പീരിയൻസ് ഒന്നും ഇല്ലല്ലോ.. അവർ പറയുന്നിടത്ത് നിൽക്കും"

ഞാൻ : "ഉം... എന്തായാലും പോയിട്ട് വാ"

ഞങ്ങൾ വീണ്ടും ഗെയിം കളിയാരംഭിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ മെല്ലെ ഉറക്കത്തിലേക്ക് നീങ്ങി.

പിറ്റേന്ന് പതിവ് പോലെ ഞങ്ങൾ ജോലിക്ക് പോയി. അർജ്ജുൻ രാവിലെ തന്നെ വീട്ടിലേക്ക് പോയിരുന്നു. ഇന്ന് സെക്ഷനിലേക്ക് ചെന്നപ്പോൾ ദേവികയ്ക്ക് ഇന്നലെത്തെ കാര്യങ്ങൾ കൊണ്ടാണോ എന്തോ

💬 Comments

View all comments