0%

Chapter Title : ഒരു തെക്കു വടക്കൻ പ്രണയം [Jobin]

Author : Jobin Read All Parts 225
ഞാൻ മെസ്സേജ് അയച്ച് കാത്തിരിക്കണമല്ലോ ഹാ എന്തേലും ആവട്ടെ. "ഹൗ ആർ യു?" യാതൊരു ഉളുപ്പുമില്ലാതെ ഞാൻ പിന്നേം അയച്ചു. മെസ്സേജ് അയച്ച ഉടനെ റ്റാനിയ പച്ച കത്തിച്ചു.. ദാ വന്നു റിപ്ലൈ.. "ഐ ആം ഫൈൻ, ഡു യു നോ മി?" ധെ കിടക്കണ്.. ആരാന്ന് അറിയാണ്ട് ആണോ അക്‌സെപ്റ് ചെയ്തത്.. എനിക്ക് നല്ല രീതിയിൽ ദേഷ്യം വരണുണ്ട്.. എന്തിനാന്ന് ചോദിച്ചാ.. ഇങ്ങനെ അറിയാൻ പാടില്ലെന്ന് ഒക്കെ പറയാൻ പാടോ.. ഒന്നുല്ലേലും അടുത്തടുത്ത ടേബിളിൽ ഇരുന്നതല്ലേ.. "അടുത്തടുത്ത ടേബിളോ?  എന്തോന്ന്.. നാണമില്ലേ മിസ്റ്റർ നേരിട്ട് ഒരു വാക്ക് പോലും പറയാത്ത താൻ ഫേസ്ബുക് വഴി വായി നോക്കാൻ ഇറങ്ങിയപ്പോ ആരാന്ന് ചോദിക്കുമ്പോ ചൊറിച്ചിൽ വരുന്നു പോലും.. മര്യാദക്ക് സംസാരിക്കഡോ.." വീണ്ടും അതെ ശബ്ദം.. ദയവ് ചെയ്ത് ഒന്ന് മിണ്ടാണ്ടിരിക്കോ, എന്റെ കോൺസെൻട്രേഷൻ പോണു.. "ഐ ഹോപ്പ് യു റിമെംബേർ മി, വി മെറ്റ് അറ്റ് കൊച്ചിൻ യെസ്റ്റർഡേ. ഐ വാസ് വിത്ത്‌ അഞ്ജലി" ഇതിലും മര്യാദ എന്നെ കൊണ്ട് പറ്റില്ല.. "ഓഹ് ഓക്കേ.. ബട്ട്‌ ഐ ടോക്ഡ് വിത്ത്‌ ടു ഓഫ് ദെം, വിച്ച് വൺ ആർ യു" കൂടെ ഒരു കൺഫ്യൂസ്ഡ് സ്മൈലിയും.. കുട്ടി.. കൂടെ മൂന്നാമതൊരാൾ കൂടെ ഉണ്ടായിരുന്നു.. കണ്ടില്ലെന്ന് വെച്ച് ഇത്രക്ക് ക്രൂരത പാടില്ല.. "ഐ വാസ് ദ് തേർഡ് വൺ സിറ്റിംഗ് ബിസൈഡ്.." എന്റെ മുഴുവൻ ആത്മവിശ്വാസവും അവളു കൊണ്ട് പോയി.. വെറും തൊണ്ട് മാത്രം ഉണ്ട്.. ഇനീ അപമാനിക്കല്ലേന്ന് പറയണോന്ന് ഉണ്ട്.. പക്ഷെ എങ്ങനെ പറയും.. "യാ ഓക്കേ.. മേ ബി ഐ ഡിഡിന്റ് സീ.. എനിവെയ്‌സ് നൈസ് മീറ്റിംഗ് യു"
പുഞ്ചിരി സ്മൈലി വെച്ചിട്ടുണ്ട്.. അപമാനിച്ചു മതിയായെങ്കിൽ പൊയ്ക്കൂടേ.. "യാ സെയിം ഹിയർ" എന്നെ ഒന്ന് കൊന്ന് തരോ എന്ന് തർജമ.. അപ്പൊ തന്നെ നെറ്റ് ഓഫ്‌ ആക്കി ഫോൺ എടുത്ത് ബെഡിന്റെ അറ്റത്തേക്ക് എറിഞ്ഞു.. കാണണ്ട എനിക്ക്.. തലയിണയിലേക്ക് മുഖം പൂഴ്ത്തി ഉറങ്ങാൻ ശ്രെമിച്ച ഞാൻ എപ്പോഴോ ഉറങ്ങി പോയി.. രാവിലെ എഴുന്നേറ്റപ്പൊ രാത്രി നടന്ന സംഭവം പെട്ടന്ന് ഓർമ്മ വന്നില്ല. ഓഫീസിലേക്ക് ഇറങ്ങാൻ നേരം ഫോൺ എടുത്ത് നെറ്റ് ഓൺ ആക്കിയപ്പോൾ ആണ് മെസ്സഞ്ചറിലെ അവസാന മെസ്സേജ് വരുന്നത്. എടുത്ത് നോക്കിയപ്പോൾ റ്റാനിയ അയച്ച ഗുഡ് നൈറ്റ്‌.. വെറുതെ മുകളിലോട്ട് സ്ക്രോൾ ചെയ്ത് നോക്കിയപ്പോൾ ഇന്നലത്തെ ചാറ്റ് കണ്ട്

💬 Comments

View all comments