0%

Chapter Title : ഒരു തെക്കു വടക്കൻ പ്രണയം [Jobin]

Author : Jobin Read All Parts 224
ഫ്രണ്ട് റിക്വസ്റ്റ് ഒന്നുമില്ല. ഒന്നയച്ചു നോക്കിയാലോ എന്ന് കുറെ നേരം ആലോചിച്ചു. ഒടുക്കം റിക്വസ്റ്റ് അയച്ചു, മിനിറ്റുകൾക്കുള്ളിൽ അക്‌സെപ്റ്ഡ് നോട്ടിഫിക്കേഷൻ വന്നു. എന്റെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി.. ഈ സ്പീഡ് കൂടിയ ഹൃദയമിടിപ്പ് പ്രശ്നമാണ്.. എനിക്കറിയാം.. ഞാനെന്തോ സ്റ്റുപ്പിഡിറ്റി ചെയ്യുമ്പോ എല്ലാം ഇങ്ങനെ സംഭവിക്കാറുണ്ട്.. "അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പം ഗുലുമാൽ പരസ്പരം കുഴിക്കുന്ന കുഴികളിൽ പതിക്കുമ്പം ഗുലുമാൽ… ബാക്ക്ഗ്രൗണ്ടിൽ പാട്ട് കേൾക്കുന്നുണ്ടോ?? ഇല്ല എന്റെ തോന്നലാണ്. ഓൺലൈൻ ഉണ്ട് മെസ്സേജ് അയക്കണോ.. വല്ലാത്ത ചിന്താകുഴപ്പം, ഒടുവിൽ എല്ലാവരെയും പോലെ ഞാനും അയച്ചു.. "ഹലോ റ്റാനിയ" അനക്കം ഒന്നുല്ലാ, മെസ്സേജ് കണ്ടിട്ടില്ല പക്ഷെ ഓൺലൈൻ ഉണ്ട്.. ഒരു മിനിറ്റ് കഴിഞ്ഞു.. അഞ്ചു മിനിറ്റ് കഴിഞ്ഞു.. ചെ.. വേണ്ടായിരുന്നു.. ഇങ്ങനെ ഇളിഭ്യനാവാൻ ആയിരുന്നേൽ വേണ്ടായിരുന്നു.. ഫേസ്ബുക് അടച്ചു പൂട്ടി കുറച്ച് നേരം ഇൻസ്റ്റാഗ്രാം എടുത്തു തുറന്നു വെച്ചു.. കുറേ ഫോളോവെർസ് വന്നിട്ടുണ്ട് പുതുതായിട്ട്, എല്ലാം ഫോട്ടോസ് കണ്ട് വന്നു ഫോളോ ചെയ്ത റൈഡർ കിടാങ്ങൾ ആണ്. തിരികെ ഫോളോ പ്രതീക്ഷിച്ചു കൊണ്ട്, ഞാനത് പൊതുവെ പ്രോത്സാഹിപ്പിക്കാറില്ല. അഹങ്കാരം കൊണ്ടൊന്നുമല്ല തിരിച്ചു ഫോളോ ചെയ്താൽ പിറ്റേ ദിവസം അൺഫോളോ അടിച്ചു പോവും. നമ്മൾ ശശി ആവും.. അവര് ഫോട്ടോസ് അപ്‌ലോഡ് ചെയ്തപ്പൊ എന്നെ മെൻഷൻ ചെയ്തേക്കുന്ന കുറെ പോസ്റ്റ്‌ ഉണ്ട്, എല്ലാത്തിനും കേറി ലൈക്‌ അടിച്ചു ഓരോ കമന്റ്‌ ഒക്കെ ഇട്ടു.. ബോർ അടിച്ചപ്പോ അതും ക്ലോസ് ചെയ്ത് വെച്ചു.
ഫോൺ മാറ്റി വെച്ച് ഉറങ്ങാൻ നേരത്താണ് ഫേസ്ബുക് മെസ്സഞ്ചർ നോട്ടിഫിക്കേഷൻ വന്നത്. എടുത്ത് നോക്കിയപ്പോൾ റ്റാനിയ റിപ്ലൈ ചെയ്തിരിക്കുന്നു. ഹായ് എന്ന് മാത്രം ഇതയക്കാൻ ആണോ ഇത്രേം നേരം. പോട്ട് പുല്ല്, അവൾക്കത്ര ജാഡ ആണെങ്കിൽ അതിന്റപ്പുറത്തു ജാഡ ഉള്ളവനാണി ഞാൻ.. ഞാൻ നെറ്റ് ഓഫ്‌ ആക്കി വെച്ച് കിടന്നുറങ്ങാൻ തീരൂമാനിച്ചു. "എന്നാലും അങ്ങനെ തിരക്കുള്ള ഒരു കുട്ടി അതും ഭാവി ഡോക്ടർ തന്റെ തിരക്കിനിടയിൽ നിന്ന് അല്പ സമയം നിനക്ക് വേണ്ടി നീക്കി വെക്കാമെന്ന് വെച്ചപ്പോ ജാഡ കാണിക്കുന്നത് ശെരിയാണോ മാത്താ.. ഇയാളിതെന്തോന്ന്.." എന്റെ ഉള്ളിന്ന് ഇങ്ങനൊരു സംസാരം ഞാൻ കേൾക്കുന്നുണ്ട്.. എന്നെ പണ്ടും ഇതേ പോലുള്ള പല കുഴികളിലും ചാടിച്ചിട്ടുള്ളത് ആ ശബ്ദം തന്നെയാണ്.. ഞാനിത്തവണയും ആ ശബ്ദം കേട്ട് മാതൃക കാണിച്ചു.. വീണ്ടും നെറ്റ് ഓൺ ആക്കി മെസ്സഞ്ചർ എടുത്തപ്പോ ലാസ്റ്റ് സീൻ 5 മിനിറ്റ്സ് എഗോ.. ഇനി വീണ്ടും

💬 Comments

View all comments