0%

Chapter Title : ഒരു തെക്കു വടക്കൻ പ്രണയം [Jobin]

Author : Jobin Read All Parts 223
അഞ്ജലിയുടെ ഏതോ ഫ്രണ്ട് ആണ്. ബാക്ക് ബട്ടൺ അമർത്താൻ നിൽക്കുമ്പോഴാണ് എനിക്കൊരു കാര്യം ഓർമ്മ വന്നത് ഞാനാ പ്രൊഫൈൽ ഫോട്ടോ ഒന്നു കൂടെ എടുത്തു നോക്കി.. യെസ്.. ഇന്നലെ കണ്ട കൂട്ടത്തിൽ ഉള്ളത്.. കമന്റ്‌ ചെയ്ത സ്ഥിതിക്ക് റിപ്ലൈ കൊടുക്കാത്തത് മോശമല്ലേ… താങ്ക് യൂ കൂടെ ഒരു ഹാർട് സിംബലും റിപ്ലൈ ആയി ഇട്ടു.. കുറച്ച് സമയം കൂടെ ഫേസ്ബുക് നോക്കി ഇരിക്കുമ്പോഴേക്കും ദീപക് കുളി കഴിഞ്ഞിറങ്ങി. അവന്റെ കൂടെ ബ്രേക്ഫാസ്റ് കഴിക്കാൻ ഇരിക്കാൻ പറഞ്ഞപ്പോ ഞാനൊരു ചായ മാത്രം കുടിച്ചു. ഞങ്ങൾ പുറത്തോട്ടൊന്നും ഇറങ്ങാതെ ഉച്ച വരെ കഥകളൊക്കെ പറഞ്ഞ് ഇരുന്നു ഒരു വർഷത്തോളം ആയിരുന്നു നേരിട്ട് കണ്ടിട്ട്. ഉച്ച ആയതോടെ ഞാൻ അവിടന്ന് ഇറങ്ങി നേരെ ഓഫീസിലേക്ക് പോയി. ബോസിനെ കണ്ട് ഒന്ന് സന്തോഷിപ്പിക്കാൻ ശ്രെമം നടത്തി പണികളിലേക്ക് കടന്നു. അന്നെനിക്ക് തന്ന ടാർഗറ്റ് കണ്ടപ്പോ എന്റെ ഹാഫ് ഡേ ലീവ് വേണ്ടായിരുന്നു എന്നെനിക്ക് തോന്നി പോയി. വല്ലാത്ത ചെയ്ത്തായിരുന്നു.. കയ്യിന്ന് കുറച്ച് കാശൊക്കെ ചെലവാക്കി സെയ്ൽസ് എക്സിക്യൂട്ടീവ്സിനു നല്ല ഫുഡൊക്കെ വാങ്ങി കൊടുത്തു രാത്രി 9 മണിയുടെ മുമ്പ് ടാർഗറ്റ് അടിച്ചു.
പേർസണൽ കാര്യങ്ങൾക്കായി ഫോണൊന്ന് എടുത്ത് നോക്കാൻ കൂടെ അത് വരെ സമയം കിട്ടിയില്ല. രാത്രി ടൗണിൽ വെച്ച് കാണാം എന്ന് ദീപക് പറഞ്ഞതിന് അനുസരിച്ചു ഞാൻ അവനെ വിളിച്ചു. അടുത്ത് തന്നെ ഒരു കഫെയിൽ അവനിരിപ്പുണ്ട്, ഞാൻ നേരെ അങ്ങോട്ട് വിട്ടു. അവിടെ ചെന്നപ്പോൾ അവന്റെ എംബിഎ ക്ലാസ്സ്‌മേറ്റ്സ് ആയ രണ്ട് പേരാണ്‌ ആണ് കൂടെ. ഞങ്ങൾ ഡിഗ്രി ഒരുമിച്ച് ആയിരുന്നു എങ്കിലും എംബിഎ രണ്ടു പേരും രണ്ടു സ്ഥലത്തായിരുന്നു. അവൻ ബാംഗ്ലൂർ പോയപ്പോ ഞാൻ രാജഗിരി കോളേജിൽ ആയിരുന്നു. കഫേയിലെത്തി അവരുടെ കൂടെ കുറച്ച് സമയം സംസാരിച്ചു ഇരുന്നു ഒരു ഗ്രീൻ ആപ്പിൾ മോജിറ്റോയും സാൻഡ്വിച്ചും കഴിച്ചു. യാത്ര പറഞ്ഞ് ദീപക്കിന്റെ ഫ്രണ്ട്‌സ് ഇറങ്ങി, ഞാനവനെയും കൂട്ടി വീട്ടിലേക്ക് പോന്നു ഇവനെ അവര് വന്നു പിക് ചെയ്തത് കൊണ്ട് ഇവന്റെ വണ്ടി വീട്ടിലിരിക്കാണ്. അവനെ വീട്ടിലാക്കി ഞാനും വീട്ടിലേയ്ക്ക് വിട്ടു, ഫുഡ്‌ ഒന്നും വേണ്ടെന്ന് പറഞ്ഞ് നേരെ മുറിയിലേക്ക്. കുളിക്കൊന്നും ചെയ്യാതെ ബെഡിലേക്ക് വീണു.. പോക്കറ്റിൽ കിടന്ന ഫോണെടുത്തു ഫേസ്ബുക് തുറന്നു നോക്കി, രാവിലെ ഇട്ട കമെന്റിനു റിപ്ലൈ വല്ലോം ഉണ്ടോ എന്ന്. പുഞ്ചിരിക്കുന്ന ഒരു സ്മൈലി മാത്രം റിപ്ലൈ ഉണ്ട്, നോക്കിയപ്പോൾ

💬 Comments

View all comments