Chapter Title : ഒരു തെക്കു വടക്കൻ പ്രണയം [Jobin]
അവന്റെ നിൽപ്പ് കണ്ടപ്പോ എനിക്ക് ചോദിക്കാതിരിക്കാൻ തോന്നിയില്ല.
മുണ്ടെടുത്തു ചുറ്റി അവനെന്നെ വന്ന് കെട്ടി പിടിച്ചു.
"നീ എന്താടാ ഈ വേഷത്തിൽ" അവനെന്നെ മൊത്തത്തിൽ ഒന്ന് നോക്കി.
"ഓഫീസിൽ പോവാൻ ഇറങ്ങിയതാ അപ്പോഴാ നിന്റെ കാര്യം ആലോചിച്ചത്.. നേരെ ഇങ്ങു പോന്നു" അവന്റെ ബെഡിനരികെ ഉള്ള കസേരയിലേക്ക് ഞാൻ ഇരുന്നു.
"അമ്പട പുളുസോ.. എന്താ സ്നേഹം, നിന്റെ സ്റ്റാറ്റസ് ഒക്കെ ഞാൻ കണ്ടിരുന്നു മോനേ.. ലീവ് ഉള്ള ദിവസം കറങ്ങാൻ പോയി വന്നിട്ട് പറയുന്ന ഡയലോഗ്..
നാണം ഉണ്ടോടാ" അവൻ ടൂത് ബ്രഷ് എടുത്ത് ബാത്‌റൂമിലേക്ക് നടന്നു.
"സോറി അളിയാ നീ ക്ഷെമി.. രാവിലെ കുറച്ച് വൈകിയപ്പോ ഞാൻ ഹാഫ് ഡേ ലീവ് ആക്കി, അപ്പോഴാ നിന്നെ കാണാമെന്നു വെച്ചത്" ഞാൻ ഒടുക്കം സത്യം പറഞ്ഞു.
"ഹാ.. ഇത് പിന്നേം വിശ്വസിക്കാം.. എന്നാ നീ ഇരി, ഞാൻ കുളിച്ചിട്ട് വരാം" അവൻ ബാത്‌റൂമിൽ കേറി വാതിലടച്ചു.
ഞാൻ ഫോൺ എടുത്ത് വാട്സ്ആപ്പ് മെസ്സേജ് എല്ലാം നോക്കി, ഏതേലും ചാറ്റ് അൺറീഡ് കിടക്കുന്നത് എനിക്ക് ഇഷ്ടമല്ലാത്തത് കൊണ്ട് എല്ലാം തുറന്നു നോക്കി. ഫോട്ടോസ് ചോദിച്ച് കൊണ്ട് ഷാനിന്റെയും അഞ്ജലിയുടെയും മെസ്സേജ് ഉണ്ട്, ഗൂഗിൾ ഡ്രൈവ് ലിങ്ക് അയച്ചു കൊടുത്തു. ബാക്കി ചില ഫ്രണ്ട്സ് റൈഡ് ഫോട്ടോസ് സ്റ്റാറ്റസ് കണ്ടിട്ട് മെസ്സേജ് അയച്ചിട്ടുണ്ട്. സെൽഫിയിൽ കൂടെ ഉള്ള പെൺപിള്ളേർ ആരാണെന്നാണ് അവന്മാർക്ക് അറിയേണ്ടത്. എന്റെ ഗേൾഫ്രണ്ട്സ് ആണ് രണ്ടുമെന്ന് പറഞ്ഞപ്പോ മെസ്സേജിങ് നിർത്തി..
ഇനി ഫേസ്ബുക്കിൽ എന്താണാവോ അവസ്ഥ. ഫേസ്ബുക് ഓപ്പൺ ആക്കിയപ്പോ തന്നെ പതിവില്ലാതെ നോട്ടിഫിക്കേഷൻസ് ഒരുപാടുണ്ട്, അവന്മാരെ ടാഗ് ചെയ്തതോടെ അവരുടെ ഫ്രണ്ട്‌സ് അതിനകത്തു കേറി കമന്റ് ചെയ്തിട്ടുണ്ട്. ആരൊക്കെയോ കേറി എന്തൊക്കെയോ വിളിച്ചു പറയുന്നു.. എനിക്കൊന്നും മനസ്സിലായില്ല.. നൈസ് പിക്സ് എന്ന് പറഞ്ഞ കമെന്റുകൾക്ക് മാത്രം ഞാൻ ലൈക് അടിച്ചു.
കൂട്ടത്തിൽ അപ്‌ലോഡ് ചെയ്ത ഞാനും എന്റെ ബൈക്കും ഉള്ള പിക് ആരും മൈൻഡ് ചെയ്തിട്ടില്ല. എന്റെ എല്ലാ ഫോട്ടോസിനും കമന്റ് ചെയ്യുന്ന ചിലവർ മാത്രം ഉണ്ട്, കൂട്ടത്തിൽ അറിയാത്ത ഒരു പ്രൊഫൈൽ ഞാൻ നോട്ട് ചെയ്തു.. കമന്റ് ഇങ്ങനെ ആയിരുന്നു "നൈസ് റൈഡ്.."
പ്രൊഫൈൽ ഓപ്പൺ ചെയ്ത് നോക്കിയപ്പോൾ അറിയാവുന്ന മുഖം, ബാക്കി ഫോട്ടോസ് വല്ലോം ഉണ്ടോ എന്ന് നോക്കിയപ്പോ എല്ലാം ഹിഡൻ ഒന്നും കണ്ടില്ല.. അപ്പോഴാണ് സ്റ്റഡിയിങ് ഇൻ ഗവണ്മെന്റ് മെഡിക്കൽ കോളേജ് എറണാകുളം എന്ന് കണ്ടത്.
💬 Comments
View all comments