Chapter Title : ഒരു തെക്കു വടക്കൻ പ്രണയം [Jobin]
മേ ബി ഐ ഡിഡിന്റ് സീ.. എനിവെയ്‌സ് നൈസ് മീറ്റിംഗ് യു"
പുഞ്ചിരി സ്മൈലി വെച്ചിട്ടുണ്ട്.. അപമാനിച്ചു മതിയായെങ്കിൽ പൊയ്ക്കൂടേ..
"യാ സെയിം ഹിയർ" എന്നെ ഒന്ന് കൊന്ന് തരോ എന്ന് തർജമ..
അപ്പൊ തന്നെ നെറ്റ് ഓഫ് ആക്കി ഫോൺ എടുത്ത് ബെഡിന്റെ അറ്റത്തേക്ക് എറിഞ്ഞു.. കാണണ്ട എനിക്ക്.. തലയിണയിലേക്ക് മുഖം പൂഴ്ത്തി ഉറങ്ങാൻ ശ്രെമിച്ച ഞാൻ എപ്പോഴോ ഉറങ്ങി പോയി..
രാവിലെ എഴുന്നേറ്റപ്പൊ രാത്രി നടന്ന സംഭവം പെട്ടന്ന് ഓർമ്മ വന്നില്ല. ഓഫീസിലേക്ക് ഇറങ്ങാൻ നേരം ഫോൺ എടുത്ത് നെറ്റ് ഓൺ ആക്കിയപ്പോൾ ആണ് മെസ്സഞ്ചറിലെ അവസാന മെസ്സേജ് വരുന്നത്. എടുത്ത് നോക്കിയപ്പോൾ റ്റാനിയ അയച്ച ഗുഡ് നൈറ്റ്..
വെറുതെ മുകളിലോട്ട് സ്ക്രോൾ ചെയ്ത് നോക്കിയപ്പോൾ ഇന്നലത്തെ ചാറ്റ് കണ്ട് നിന്ന നില്പിൽ ഞാനൊന്ന് വിയർത്തു. ഇത്രേം അപമാനം ഞാനടുത്ത കാലത്ത് അനുഭവിച്ചു കാണില്ല. പക്ഷെ ഇന്നലെ തോന്നാത്ത കാര്യം എനിക്ക് രാവിലെ ആണ് കത്തിയത്, ഇന്നലെ രാവിലെ നോക്കിയപ്പോ അവളെന്റെ ഫോട്ടോക്ക് ഒരു കമന്റ് ഇട്ടിരുന്നല്ലോ. അറിയാത്ത ഒരാളുടെ ഫോട്ടോക്ക് കമന്റ് ഇടോ??
എന്താണെങ്കിലും നാണം കെടാൻ ഇനി ഒന്നും ബാക്കി ഇല്ല നേരിട്ട് ചോദിച്ചിട്ട് തന്നെ കാര്യം..
മെസ്സഞ്ചർ എടുത്ത് ഗുഡ് നൈറ്റ് മെസ്സേജിന് റിപ്ലൈ അയച്ചു
"ഗുഡ് മോർണിംഗ്"
പതിവ് പോലെ ഓൺലൈൻ ഉണ്ടായിട്ട് റിപ്ലൈ ഒന്നുല്ല, ഫോൺ എടുത്ത് പോക്കറ്റിൽ വെച്ച് വണ്ടിയെടുത്തു.
ഓഫിസിൽ നിന്ന് നേരെ ഫീൽഡ് വിസിറ്റിനു ഇറങ്ങി ലഞ്ച് ടൈം ആയപ്പോഴാണ് പിന്നെ മെസ്സഞ്ചർ നോക്കുന്നത്.
രാവിലെ 11 മണി ആയപ്പോൾ "ഗുഡ് മോർണിംഗ്"
💬 Comments
View all comments