0%

Chapter Title : ഒരു തെക്കു വടക്കൻ പ്രണയം [Jobin]

Author : Jobin Read All Parts 761
റിപ്ലൈ ഉണ്ട്. ഓഹ്.. അവൾക്കിപ്പോ ആയിരിക്കും നേരം വെളുത്തത്.. എന്ത് അയക്കും.. കുറച്ച് നേരം ആലോചിച്ചിട്ട് എനിക്ക് ഐഡിയ ഒന്നും കത്തിയില്ല.. ഒടുക്കം രണ്ടും കല്പ്പിച്ചു ചോദിക്കാൻ തന്നെ തീരുമാനിച്ചു. "അറിയാത്ത ആളുകളുടെ ഫോട്ടോക്ക് താഴെ കമന്റ്‌ ചെയ്യോ?" അവളിപ്പോ തലക്ക് കൈ കൊടുത്തു ചമ്മി ഇരിക്കായിരിക്കും നമ്മളോടാ കളി.. "എപ്പോ കമന്റ്‌ ചെയ്തു?" ഹേ.. ഇവള് കൊള്ളാലോ.. ചമ്മൽ മറച്ചു വെച്ച് എന്താ അഭിനയം.. ഓസ്കാർ അവാർഡ് കിട്ടുമെടി നിനക്ക്.. "ഞാൻ അപ്‌ലോഡ് ചെയ്ത എന്റെ ഫോട്ടോക്ക് താഴെ കമന്റ്‌ ചെയ്ത കാര്യം ആണ് ചോദിച്ചത്." ഇതിനവൾക്കു റിപ്ലൈ കാണില്ല.. അമ്മാതിരി ചോദ്യമല്ലേ ചോദിച്ചേ.. "ഏത് റൈഡ് ഫോട്ടോസിനു താഴെ ഇട്ട കമന്റ്‌ ആണോ? ആ ഫോട്ടോസ് ഇയാളാണോ ഇട്ടത്? എനിക്കറിയില്ലായിരുന്നു.. കമന്റ്‌ ഇഷ്ടായില്ല ഡിലീറ്റ് ആക്കണോ?" യെവൾ എന്താ ഇങ്ങനെ.. എങ്ങനെ സാധിക്കുന്നു.. ഇപ്പൊ എനിക്കെല്ലാം ബോധ്യമായി.. ഇവൾക്ക് അഹങ്കാരം ഒന്നും അല്ല.. ശെരിക്ക് എന്നെ അറിയാത്തത് കൊണ്ടാണ്.. വെറുതെ തെറ്റിദ്ധരിച്ചു.. "ഏയ്‌ ഒന്നുല്ലാ.. ആ താക്കോൽ അവിടെ തന്നെ വെച്ചേക്ക്.. ഐ മീൻ ആ കമന്റ്‌ അവിടെ തന്നെ വെച്ചേക്ക്" ഞാൻ ആയുധം വെച്ച് കീഴടങ്ങി.
"ആൾ റൈറ്റ്" ഇല്ലാ എനിക്കിനി ഒന്നും പറയാനില്ല.. ഇത് പോലൊരു ചമ്മൽ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവാനും പോണില്ല.. തിരിച്ചൊന്നും പറയാതെ ഞാൻ ഫോൺ എടുത്ത് പോക്കറ്റിൽ ഇട്ട്, മുന്നിൽ കൊണ്ട് വെച്ച ചിക്കൻ ബിരിയാണിയിലെ ചിക്കൻ പീസിനോട് എന്റെ ദേഷ്യം തീർത്തു. *** രാത്രി വീട്ടിലെത്തി എല്ലാവരുടെയും കൂടെ ഉള്ള സംസാരത്തിനും ഭക്ഷണം

💬 Comments

View all comments