0%

Chapter Title : ഒരു തെക്കു വടക്കൻ പ്രണയം [Jobin]

Author : Jobin Read All Parts 736
നിയന്ത്രിക്കാൻ ആവാത്ത ഒരു ദേഷ്യം ഉടലെടുക്കുന്ന അനുഭവം. ഞാൻ പാതി കുടിച്ച ചായ അവിടെ വെച്ച് കാശ് കൊടുത്ത് ഇറങ്ങി.. ബാക്കി എന്ന് ആ ചായക്കടക്കാൻ പറയുന്നുണ്ട്, ഞാൻ ചെവി കൊടുക്കാതെ കടയിൽ നിന്നിറങ്ങി ഹെൽമെറ്റ്‌ വെച്ച് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.. "വ്ർരൂം… വ്ർരൂം…വ്ർരൂം…" എന്റെ ട്രയംഫ് ടൈഗർനു വെച്ചേക്കുന്ന ആരോ എക്സ്ഹോസ്റ്റ് മുരളാൻ ആരംഭിച്ചു.. ചായക്കടയിലും പരിസരത്തും ഉണ്ടായിരുന്ന ആൾക്കാർ കൈ വെക്കാൻ വേണ്ടി അടുത്തേക്ക് വരുമെന്ന് ആയപ്പോൾ ഫസ്റ്റ് ഗിയറിൽ ഇട്ട് ചെളി തെറിപ്പിച്ചു റോഡിലേക്ക്.. മഴത്തുള്ളികൾ ശക്തി പ്രാപിക്കുന്നുണ്ടെങ്കിലും എന്റെ വേഗത്തെ കുറക്കാൻ അത് മതിയാകില്ലായിരുന്നു.. ഗിയറുകൾ ഒന്നൊന്നായി മാറ്റി കൊണ്ട് 120നു മുകളിൽ സ്പീഡിൽ എന്റെ ബ്ലു ബ്യൂട്ടി പറന്നു.. തേപ്പ് എന്നു പറയുമ്പോൾ നല്ല ആടാർ തേപ്പ് ആണ് ഞാൻ വാങ്ങിച്ചത് എന്നൊന്നും വിചാരിക്കരുത്. ഇപ്പോ കാണിച്ചത് ഇത്തിരി പ്രഹസനം ആണ്, ഈ പ്രായത്തിനുള്ളിൽ 5-6 പേരെ അങ്ങോട്ട് കേറി പ്രൊപ്പോസ് ചെയ്തിട്ടുണ്ട്. അതിൽ തന്നെ 3 പേരെ എന്നെ അക്‌സെപ്റ് ചെയ്തുള്ളു, ഒരെണ്ണം 3 മാസം..
അടുത്തത് ഒന്നര വർഷം, അവസാനത്തേത് 6 മാസം ഇത്രേം നാളെ അത് മുന്നോട്ട് പോവുകേം ചെയ്തുള്ളു. ബാക്കി ഉള്ള സമയങ്ങളിൽ എല്ലാം ഞാൻ ദെ ഇപ്പോഴുള്ള അതെ അവസ്ഥയിൽ ആയിരിക്കും. അവസാനമായി എന്നെ തേച്ചവളെ ഞാൻ ശെരിക്കും പ്രേമിച്ചിട്ടുണ്ടോ എന്ന് തന്നെ സംശയമാണ്, പ്രേമം അവളുടെ ശരീരത്തോട് ആയിരുന്നു. അതോണ്ട് തന്നെ ഒടുക്കം സത്യം അവൾ മനസ്സിലാക്കി നൈസ് ആയിട്ട് എന്നെ ഒഴിവാക്കിയതിൽ തെറ്റ് പറയാൻ ഒക്കില്ല.. ഇപ്പോഴത്തെ ഈ യാത്ര

💬 Comments

View all comments