0%

Chapter Title : ഒരു തെക്കു വടക്കൻ പ്രണയം [Jobin]

Author : Jobin Read All Parts 215
എടുത്ത് തരാം" അല്ലെങ്കിലും എന്റെ അമ്മക്ക് മാത്രേ എന്നോട് സ്നേഹമുള്ളു. പപ്പയെയും ലവളെയും ഒന്നു നോക്കിയ ശേഷം ഞാൻ അകത്തേക്ക് പോയി, രണ്ടും നല്ല ചിരിയാണ് പുറകിൽ. ഹാ.. ഇത്തവണത്തേക്ക് ക്ഷെമിച്ചു. മിക്കവാറും എപ്പഴും ക്ഷെമിക്കാറു തന്നാണ് പതിവ്, ആ രണ്ടെണ്ണം ഒന്നിച്ചാൽ അടിച്ചു നിൽക്കാൻ എനിക്ക് പറ്റാറില്ല. റൂമിലെത്തി ജാക്കറ്റ്, ഡ്രസ്സ്‌ എല്ലാം അഴിച്ചു നേരെ ബാത്‌റൂമിൽ കയറി നല്ല തണുത്ത വെള്ളത്തിൽ കുളിച്ചു. കുളിച്ചു കഴിഞ്ഞ് കുറച്ച് കത്തി ഒക്കെ അടിച്ചു എല്ലാരുടെയും കൂടെ ഇരുന്ന് ഭക്ഷണം കഴിച്ച് നേരെ ബെഡിലേക്ക്. ഉറക്കം വരാതെ കിടന്നപ്പോൾ ഫോൺ എടുത്ത് ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ് ഇജ്ജാതി അപ്പ്സ് എല്ലാം തുറന്നും അടച്ചും ഒരൊന്നൊന്നര മണിക്കൂർ അങ്ങ് പോയി. എപ്പോഴോ അങ്ങ് ഉറങ്ങി പോവുകയും ചെയ്തു.
രാവിലെ എണീറ്റ് ഓഫീസിൽ പോണല്ലോ എന്നാലോചിച്ചപ്പോ തന്നെ നല്ല മടി. വേറൊന്നുമല്ല ഇഷ്ടമില്ലാത്ത ജോലി ചെയ്യുന്ന എല്ലാർക്കും ഉണ്ടാവുന്നതേ എനിക്കുമുള്ളു. ഒരു ടെലികോം കമ്പനിയിൽ സെയിൽസ് മാനേജർ ആയ എനിക്കുണ്ടാവുന്ന ജോലി സമ്മർദ്ദവും ചീത്ത വിളിയും എല്ലാം മറക്കുന്നത് വീക്കെൻഡിൽ ഉള്ള യാത്രയിലാണ്. മടിയെല്ലാം മാറ്റി വെച്ച് കുളിച്ചു റെഡി ആയി ഓഫീസിലേക്ക് ഇറങ്ങി. ദിവസേന ഉള്ള യാത്രകൾക്ക് ഞാനുപയോഗിക്കുന്നത് എൻ-ടോർക് ആണ്. അത്യാവശ്യം മൈലേജും ഉണ്ട്, ഈസി ടു യൂസ് ആണ്. ഓഫീസിലെത്തി പതിവ് ചീത്ത വിളികൾ കേട്ട്, മാർക്കറ്റ് വിസിറ്റിംഗ് എല്ലാം ആയി രാത്രി ആയി. ഞങ്ങളുടെ ജോലിക്കൊരു പ്രത്യേകത ഉണ്ട്, വർക്കിംഗ്‌ ടൈം ആരംഭിക്കുന്നതിനു മാത്രമേ കൃത്യത ഉള്ളു അവസാനിക്കുന്നതിനു ഇല്ല. അന്നെ ദിവസത്തെ ടാർഗറ്റ് എത്താതെ ഒരുത്തനും വീട്ടിൽ പോവാൻ പാടില്ല എന്നാണ് അലിഖിത നിയമം. റീടൈലർമാരുടെയും കസ്റ്റമർസിന്റെയും കയ്യും കാലും പിടിച്ച് അന്നത്തെ ടാർഗറ്റ് ഒപ്പിച് ഓഫീസിലെ ടീമ്സിന്റെ കൂടെ ഓരോ ജ്യൂസ്‌ ഒക്കെ കുടിച്ച് പിരിഞ്ഞു. ഇത് തന്നെ അടുത്ത ദിവസവും അതിന്റടുത്ത ദിവസവും ഒരു മാറ്റവും ഇല്ല. ഇനി അടുത്തെങ്ങാനും പ്രൊമോഷൻ ആയാൽ പിന്നെ പണി എടുപ്പിക്കേണ്ട പണി ആവും എനിക്ക്. ആലോചിക്കുമ്പോൾ തന്നെ ഭ്രാന്ത്‌ പിടിക്കുന്നുണ്ട്. എല്ലാം കൂടെ വലിച്ചെറിഞ്ഞു എങ്ങോട്ടേലും ഓടി പോയാലോ എന്ന ചിന്ത ഇടക്കിടെ കേറി വരും. കഷ്ടപ്പെട്ട് എംബിഎ വരെ പഠിപ്പിച്ച പപ്പയെ ഓർത്തും കനത്തിൽ കിട്ടുന്ന സാലറി ഓർത്തും ക്ഷെമിച്ചു ജീവിക്കുന്നു. ദിവസങ്ങൾ ഓരോന്ന് കഴിഞ്ഞു പോയി കൊണ്ടിരുന്നു, വീണ്ടും വീക്കെൻഡ് ആവാറായി. ഫ്രൈഡേ രാവിലെ

💬 Comments

View all comments