Chapter Title : ഒരു തെക്കു വടക്കൻ പ്രണയം [Jobin]
വാട്സ്ആപ്പ് എടുത്തു നോക്കിയപ്പോൾ ആണ് കോളേജ് ക്ലാസ്സ്‌മേറ്റ്സ് ഗ്രൂപ്പിൽ ഒരു മെസ്സേജ് കണ്ടത് ട്രിപ്പ് പ്ലാനിങ് ആണ്. ദൂരത്തേക്ക് ഒന്നുമല്ല മൂന്നാർ വരെ. ഗ്രൂപ്പിൽ എല്ലാ മാസത്തിലും ഒരു ട്രിപ്പ് പ്ലാൻ ഉണ്ടാവാറുള്ളതാ, പിന്നെ ഇടക്ക് ഇങ്ങനെ ആരെങ്കിലും ഇന്റെറെസ്റ്റ് എടുത്താൽ കൂടെ കൂടാറുമുണ്ട്. ഞാൻ ഓകെ ആണെന്ന് മെസ്സേജ് അയച്ചു. വയനാട് ഉള്ള പയ്യനാണ്, പേര് അമീർ അവന്റെ കയ്യിൽ ഉള്ളതും ടൈഗർ തന്നാണ് എക്സ് ആർ വേരിയന്റ് ആണെന്ന് മാത്രം. എന്റേത് എക്സ് സി വേരിയന്റ് ആണ് ഓഫ് റോഡിങ്ങിനു അനുയോജ്യമായത്, എന്ന് വെച്ച് ഞാൻ അങ്ങനെ ഓഫ് റോഡിങ് ഒന്നും ചെയ്യാറില്ല. ഒന്നാമത്തെ കാര്യം ചെറിയൊരു ഭയമുണ്ട്, രണ്ടാമത്തെ കാര്യം കൂടെ ആരൂല്ല. പിന്നെ കുറച്ച് കാര്യങ്ങൾ ഒക്കെ പഠിക്കാനുമുണ്ട്, സമയവും സാഹചര്യവും ഒത്തു വന്നാൽ അതിന്റെ ക്ലാസ്സിൽ പങ്കെടുക്കണം എന്ന പ്ലാൻ മനസ്സിലുണ്ട്.
വെള്ളിയാഴ്ചയും ശനിയാഴ്ചയും കാര്യമായി പണി ഒന്നും തരാതെ കടന്നു പോയി. തിങ്കളാഴ്ച ദേശീയ അവധി ആണ്, അതോണ്ട് ഒരു ദിവസം അധികം ലീവും കിട്ടി. ഞാൻ അമ്മയോടും പപ്പയോടും യാത്രയുടെ കാര്യം പറഞ്ഞ് തയ്യാറെടുപ്പ് തുടങ്ങി.
പുലർച്ചെ അഞ്ചു മണിക്ക് യാത്ര തുടങ്ങാനാണ് പ്ലാൻ. അമീർ നേരത്തെ പുറപ്പെട്ടു അഞ്ചു മണിക്ക് വീടിനു സമീപം എത്താമെന്ന് പറഞ്ഞിട്ടുമുണ്ട്. ഞാൻ അഞ്ചു മണി ആയിട്ടും അവനെ കാണാതായതോടെ ഫോൺ വിളിക്കാമെന്ന് തീരുമാനിച്ചു.
"ഹലോ ഡാ"
"യെസ് ബ്രോ"
"വേർ ആർ യു?"
"സോറി ബ്രോ.. ഒരാളെ പിക്ക് ചെയ്യാനുണ്ടായിരുന്നു.. ഓൺ മൈ വേ, വിൽ ബി ദേർ ഇൻ സെ 15 മിനുട്സ്"
"ആൾ റൈറ്റ് മാൻ"
അവൻ ഫോൺ കട്ട് ചെയ്തു, ഞാൻ ബൈക്കിന്റെ ചെയിൻ ലൂബിങ്, ടയറിലെ എയർ പ്രഷർ എല്ലാം ഒന്നുടെ ചെക്ക് ചെയ്ത് ബൈക്ക് സ്റ്റാർട്ട് ചെയ്തു. അമ്മ ഉറക്കം കളഞ്ഞു എന്നെ യാത്ര ആക്കാൻ നിൽപ്പുണ്ടായിരുന്നു. റ്റാറ്റാ കാണിച്ചു ഞാനിറങ്ങി.
റോഡിലെത്തി വീണ്ടും അമീറിനെ കാത്തു നിൽക്കാൻ തുടങ്ങി. ഗോ പ്രോയിലെയും ഡിഎസ്എൽആർലെയും ബാറ്ററി ചാർജ്ഡ് അല്ലെ എന്ന് ഒന്ന് കൂടെ നോക്കി ഉറപ്പ് വരുത്തി തിരിച്ചു ബാഗിലേക്ക് വെച്ചു. അധികം വൈകിയില്ല രണ്ടു ബൈക്കുകൾ എന്റരികിൽ വന്നു നിന്നു. ഒന്നു നേരത്തെ ഞാൻ സംസാരിച്ച അമീറിന്റേത് ആണ് കൂടെ ഉള്ളത് ആരാണെന്ന് എനിക്ക് മനസ്സിലായില്ല. രണ്ട് ബൈക്കിന്റെയും പുറകിൽ നിന്ന് ഓരോരുത്തർ ഇറങ്ങി വന്നു.
💬 Comments
View all comments