0%

Chapter Title : ഒരു തെക്കു വടക്കൻ പ്രണയം [Jobin]

Author : Jobin Read All Parts 740
എത്താതെ ഒരുത്തനും വീട്ടിൽ പോവാൻ പാടില്ല എന്നാണ് അലിഖിത നിയമം. റീടൈലർമാരുടെയും കസ്റ്റമർസിന്റെയും കയ്യും കാലും പിടിച്ച് അന്നത്തെ ടാർഗറ്റ് ഒപ്പിച് ഓഫീസിലെ ടീമ്സിന്റെ കൂടെ ഓരോ ജ്യൂസ്‌ ഒക്കെ കുടിച്ച് പിരിഞ്ഞു. ഇത് തന്നെ അടുത്ത ദിവസവും അതിന്റടുത്ത ദിവസവും ഒരു മാറ്റവും ഇല്ല. ഇനി അടുത്തെങ്ങാനും പ്രൊമോഷൻ ആയാൽ പിന്നെ പണി എടുപ്പിക്കേണ്ട പണി ആവും എനിക്ക്. ആലോചിക്കുമ്പോൾ തന്നെ ഭ്രാന്ത്‌ പിടിക്കുന്നുണ്ട്. എല്ലാം കൂടെ വലിച്ചെറിഞ്ഞു എങ്ങോട്ടേലും ഓടി പോയാലോ എന്ന ചിന്ത ഇടക്കിടെ കേറി വരും. കഷ്ടപ്പെട്ട് എംബിഎ വരെ പഠിപ്പിച്ച പപ്പയെ ഓർത്തും കനത്തിൽ കിട്ടുന്ന സാലറി ഓർത്തും ക്ഷെമിച്ചു ജീവിക്കുന്നു. ദിവസങ്ങൾ ഓരോന്ന് കഴിഞ്ഞു പോയി കൊണ്ടിരുന്നു, വീണ്ടും വീക്കെൻഡ് ആവാറായി. ഫ്രൈഡേ രാവിലെ വാട്സ്ആപ്പ് എടുത്തു നോക്കിയപ്പോൾ ആണ് കോളേജ് ക്ലാസ്സ്‌മേറ്റ്സ് ഗ്രൂപ്പിൽ ഒരു മെസ്സേജ് കണ്ടത് ട്രിപ്പ്‌ പ്ലാനിങ് ആണ്. ദൂരത്തേക്ക് ഒന്നുമല്ല മൂന്നാർ വരെ. ഗ്രൂപ്പിൽ എല്ലാ മാസത്തിലും ഒരു ട്രിപ്പ്‌ പ്ലാൻ ഉണ്ടാവാറുള്ളതാ, പിന്നെ ഇടക്ക് ഇങ്ങനെ ആരെങ്കിലും ഇന്റെറെസ്റ്റ്‌ എടുത്താൽ കൂടെ കൂടാറുമുണ്ട്. ഞാൻ ഓകെ ആണെന്ന് മെസ്സേജ് അയച്ചു. വയനാട് ഉള്ള പയ്യനാണ്, പേര് അമീർ അവന്റെ കയ്യിൽ ഉള്ളതും ടൈഗർ തന്നാണ് എക്സ് ആർ വേരിയന്റ് ആണെന്ന് മാത്രം. എന്റേത് എക്സ് സി വേരിയന്റ് ആണ് ഓഫ്‌ റോഡിങ്ങിനു അനുയോജ്യമായത്, എന്ന് വെച്ച് ഞാൻ അങ്ങനെ ഓഫ്‌ റോഡിങ് ഒന്നും ചെയ്യാറില്ല. ഒന്നാമത്തെ കാര്യം ചെറിയൊരു ഭയമുണ്ട്, രണ്ടാമത്തെ കാര്യം കൂടെ ആരൂല്ല. പിന്നെ കുറച്ച് കാര്യങ്ങൾ ഒക്കെ

💬 Comments

View all comments