Chapter Title : ഒരു തെക്കു വടക്കൻ പ്രണയം [Jobin]
വിളിച്ചു..
ഒരൊന്നൊന്നര മണിക്കൂർ സംസാരം.. ഇടക്ക് ഞാൻ മൂന്നോ നാലോ വാക്ക് പറഞ്ഞ് കാണും ബാക്കി എല്ലാം അവള് തന്നെ.. ഞാനെല്ലാം മൂളി കേട്ട് ഇടക്ക് അതെയോ എന്നൊക്കെ പറഞ്ഞ് ഇരുന്നു..
****
ദിവസങ്ങൾ ഓരോന്ന് കഴിഞ്ഞ് പോയി കൊണ്ടിരുന്നു, ഞങ്ങളുടെ സംസാര സമയവും അത് പോലെ തന്നെ കൂടി കൊണ്ടിരുന്നു. എനിക്കവളെ ഇഷ്ടമാണെന്ന് പക്ഷെ ഇത്ര നാളായിട്ട് ഞാൻ പറഞ്ഞില്ല, സത്യത്തിൽ ഇഷ്ടം ഉണ്ടോ എന്ന് പോലും എനിക്കുറപ്പില്ല. അവളോടൊരു ആകർഷണം ഉണ്ട്, സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ നല്ല സന്തോഷം തോന്നുന്നുണ്ട്. പക്ഷെ അത് കൊണ്ട് മാത്രം ഇഷ്ടാണെന്ന് പറയാൻ പറ്റില്ലലോ, പിന്നെ ഞാൻ ഇഷ്ടാണെന്ന് പറയുമ്പോ അവളെന്നെ ഫ്രണ്ട് ആയാണ് കണ്ടതെന്ന് വല്ലോം പറഞ്ഞാ പിന്നെ ഉള്ള ഈ പേരില്ലാത്ത ബന്ധം കൂടി ഇല്ലാതാവും സോ നോട് ടേക്കിങ് എനി റിസ്ക്.
നാള് കുറെ ആയി പരിചയപെട്ടിട്ട് എങ്കിലും അന്നത്തെ ആ മീറ്റിനു ശേഷം നേരിട്ട് കണ്ടിട്ടില്ല. ഏതെങ്കിലും ഒരു ഞായറാഴ്ച കൊച്ചിക്ക് വാ എന്ന് വിളിക്കുമെങ്കിലും ഞാൻ മടിച്ചു നിന്നു.
അഞ്ജലിയും ഞങ്ങളുടെ ഈ ഫോൺ സംസാരം ഒക്കെ അറിഞ്ഞിരുന്നു, ഒരു മീറ്റ് പ്ലാൻ ചെയ്യാം എന്ന് പറഞ്ഞ് എന്നെ വിളിച്ചു. ഞാനും ഓക്കേ പറഞ്ഞു, അടുത്ത ഞായറാഴ്ച മീറ്റ് ചെയ്യാമെന്ന് തീരുമാനം ആയി.
ഞായറാഴ്ച രാവിലെ നേരത്തെ തന്നെ വീട്ടിൽ നിന്നിറങ്ങി, ട്രാഫിക് കൂടുന്നതിന് മുമ്പ് ഹൈവേ പിടിക്കണം എന്ന ലക്ഷ്യത്തിൽ ബ്രേക്ഫാസ്റ് എറണാകുളം എത്തിയിട്ട് കഴിക്കാമെന്ന് തീരുമാനിച്ചു.
രാവിലെ എട്ടരയോടെ ഏകദേശം മൂന്നു മൂന്നര മണിക്കൂർ കൊണ്ട് ഞാൻ എറണാകുളം ടൗണിൽ എത്തി. കളമശ്ശേരി അടുത്തു വെച്ച് ഞാൻ അഞ്ജലിയെ വിളിച്ചു.
"ഡീ ഞാൻ ഇവിടെത്തി"
"ഹാ..ഇത്ര വേഗമോ" അവളടുത്തു നിന്ന ആരോടോ എന്തോ പറയുന്നുണ്ട്.
"പിന്നല്ലാണ്ട്, കൃത്യനിഷ്ഠ വേണം"
"ഓഹ്.. അറിയാമേ എന്താ ഈ ശുഷ്‌കാന്തി എന്ന്" അവള് ഭയങ്കര ചിരി.
"നിനക്കുള്ളത് ഞാൻ തരുന്നുണ്ട്" അവൾടെ ചിരി എനിക്കത്ര ഇഷ്ടപ്പെട്ടില്ല.
"അതിപ്പഴും വിട്ടില്ലേ.. എന്നാ വരണ്ട" അവള് ചിണുങ്ങാൻ തുടങ്ങി.
"ചേട്ടനൊരു തമാശ പറഞ്ഞതല്ലേ" ഞാൻ സീരിയസ് വിട്ടു.
"മ്മ്
💬 Comments
View all comments