Chapter Title : ഒരു തെക്കു വടക്കൻ പ്രണയം [Jobin]
ഓക്കേ.. ലൊക്കേഷൻ അയക്കാം"
അവരിവിടെ അടുത്ത് ഫ്ലാറ്റ് എടുത്താണ് താമസം കൂടെ ഒരാൾ കൂടി ഉണ്ട്. എനിക്ക് അയച്ചു തന്ന ലൊക്കേഷൻ വെച്ച് ഞാൻ സ്ഥലം കണ്ട് പിടിച്ചു. ഗസ്റ്റ് പാർക്കിംങ്ങിൽ ബൈക്ക് വെച്ച് ലിഫ്റ്റിലേക്ക്.
ഡോർ നമ്പർ 6 ബിയുടെ മുന്നിലെത്തി കാളിങ് ബെൽ അടിച്ചു. വാതിൽ തുറന്നത് റ്റാനിയ ആണ്, നല്ല കിടു ലുക്ക്. വൈറ്റ് കളർ കുർത്തയും ബ്ലു ജീനും, അത്യാവശ്യം നല്ല മേക്കപ്പ് ഒക്കെ ഉണ്ട്.
ഹലോ പറഞ്ഞ് ഞാൻ അകത്തേക്ക് കയറി, അത്യാവശ്യം തരക്കേടില്ലാത്ത ഒരു ലിവിങ് റൂം. അവിടെ ഉള്ള ബീൻ ബാഗിലേക്ക് ഞാൻ ഇരുന്നു. അപ്പോഴേക്കും അഞ്ജലി എത്തി, അവള് കുളി കഴിഞ്ഞേ ഉള്ളു എന്ന് തോനുന്നു. വിശേഷം ഒക്കെ ചോദിച്ചു വീണ്ടും മുറിയിലേക്ക് പോയി.
റ്റാനിയ എനിക്ക് ചായ കൊണ്ട് വന്നു തന്നു.. ഇവര് കൊള്ളാലോ.. ഗസ്റ്റ്നു ചായ ഒക്കെ കൊടുക്കുമല്ലേ..
"ചായ മാത്രേ ഉള്ളു" ചായ ഊതി കുടിക്കുന്നതിനിടെ റ്റാനിയയെ നോക്കി കൊണ്ട് ചോദിച്ചു.
"ഇത്ര നേരത്തെ വരുമെന്ന് പ്രതീക്ഷിച്ചോ.." അവളടുത്തുള്ള കസേരയിലേക്ക് ഇരുന്നു.
"രാവിലെ ഒന്നും കഴിച്ചില്ല.. നല്ല വിശപ്പുണ്ട്" ഞാൻ റ്റാനിയയുടെ മുഖത്തേക്ക് ദയനീയമായി നോക്കി.
അവളെന്നെ മൈൻഡ് ചെയ്യണില്ല.. ദുഷ്ട..
ചായ കുടിച് കഴിഞ്ഞപ്പോഴേക്കും അഞ്ജലി എത്തി "നമുക്ക് ഇറങ്ങാം.."
"ഇറങ്ങാനോ.. ഞാൻ വിചാരിച്ചത് നിങ്ങളെന്നെ സൽകരിക്കാൻ വേണ്ടി ഇങ്ങോട്ട് വിളിച്ചു വരുത്തിയെന്നാ" കാലി കപ്പ് ടേബിളിൽ വെച്ച് ഞാനൊന്ന് ചാരി ഇരുന്നു.
"എഴുന്നേൽക്ക് വാ പോവാം" അഞ്ജലി എന്നെ പിന്നേം വിളിച്ചു.
"നമുക്ക് ഇവിടന്ന് ബ്രേക്ഫാസ്റ് കഴിച്ചിട്ട് പോവാം എന്നാൽ" ഞാൻ വിടാനുള്ള ഉദ്ദേശം ഇല്ല.
"ചായ കുടിച്ചില്ലേ.. അത് തന്നെ ബ്രേക്ഫാസ്റ്" അഞ്ജലി വന്നെന്റെ കൈ പിടിച്ചു വലിച്ചെഴുന്നേല്പിച്ചു. റ്റാനിയ ഇതെല്ലാം കണ്ട് ചിരിച്ചു കൊണ്ട് അവിടിരിക്കാണ്.
"സത്യം പറ.. നിങ്ങൾക്ക് കുക്കിംഗ് ഒന്നും അറിയില്ലേ?" ഞാൻ രണ്ട് പേരുടെയും മുഖത്തേക്ക് മാറി മാറി നോക്കി.
മിണ്ടാട്ടം ഇല്ല..
"എന്നാ പിന്നെ അത് പറഞ്ഞാ പോരെ.. വാ പോവാം" വേറൊന്നും പറയാണ്ട് ഞാൻ നേരെ വാതിൽ തുറന്ന് പുറത്തേക്ക്
💬 Comments
View all comments