0%

Chapter Title : ഒരു തെക്കു വടക്കൻ പ്രണയം [Jobin]

Author : Jobin Read All Parts 236
ഇറങ്ങി. ലിഫ്റ്റ് ഓപ്പൺ ആയി എല്ലാരും അതിനകത്തു കേറിയപ്പോ തുടങ്ങിയ എന്റെ ചിരി താഴെ എത്തി റ്റാനിയയുടെ കാറിൽ കേറുന്ന വരെ നിർത്തിയില്ല. രണ്ടു പേരും എന്നെ നോക്കി പേടിപ്പിക്കാൻ നോക്കുന്നുണ്ട്, കിട്ടിയ അവസരം ഞാൻ കളയാതെ രണ്ടിനെയും നല്ലോണം കളിയാക്കി. ചിരി ഒക്കെ നിർത്തി പുറകിലെ സീറ്റിൽ ചാരി കിടന്ന് റെസ്റ് ചെയ്തു. ഏകദേശം മധ്യ ഭാഗത്തായാണ് ഇരുന്നത്, മിററിൽ നോക്കിയാൽ കാറോടിക്കുന്ന റ്റാനിയയുടെ മുഖം ശെരിക്ക്‌ കാണാം. ഞാനവളെയും നോക്കി ഇരുന്നു, ഇടക്ക് വെച്ച് അവളത് കണ്ടു. എന്താ എന്നർത്ഥത്തിൽ കണ്ണ് കൊണ്ട് ചോദിച്ചു. ഞാൻ തിരിച്ചു ചിരിച്ചതേ ഉള്ളു.. തരക്കേടില്ലാത്ത ഒരു റെസ്റ്റോറന്റിനടുത്തു നിർത്തി കഴിക്കാൻ വേണ്ടി കേറി. കഴിച്ചു കഴിഞ്ഞു ഇറങ്ങിയപ്പോഴേക്കും ഷാൻ വിളിച്ചു. ഞങ്ങൾ എവിടെയാണ് ഉള്ളതെന്ന് ചോദിച്ചു അങ്ങോട്ട് വന്ന് അഞ്ജലിയെ കൂട്ടി കൊണ്ട് പോയി. ഇനി ഈ ദിവസം മുഴുവൻ റ്റാനിയ എന്റെ മാത്രം കൂടെ. ആർക്കും ഒരു സംശയവും തോന്നിയില്ല. ഷാൻ പോവാൻ നേരം എന്നെ നോക്കി ഒന്ന് ആക്കി ചിരിച്ചു. ഇന്നലെ രാത്രി അവന്റെ കാലു പിടിചിട്ടാണ് അവൻ അഞ്ജലിയെ കൊണ്ട് പൊക്കോളാം എന്ന് പറഞ്ഞത്. അതിനു വേറെ ചെലവ് കൊടുക്കണം പോലും, അടുത്ത ട്രിപ്പിൽ ശെരിയാക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ റ്റാനിയയുടെ കൂടെ കാറിന്റെ മുന്നിലെ സീറ്റിൽ കയറി, പൊതുവെ ചൂട് കുറവുള്ള അന്തരീക്ഷം ആയതിനാൽ കാർ വേണോ നമുക്ക് ബൈക്കിൽ പോവാമെന്ന് പറഞ്ഞപ്പോ അവൾക്ക് പാതി സമ്മതം. നേരെ ഫ്ലാറ്റിന്റെ പാർക്കിംങ്ങിൽ പോയി കാർ മാറ്റി ബൈക്ക് എടുത്തു. പുറകിൽ കേറി ഇരിക്കുന്നത് കണ്ടപ്പോൾ അവൾക്ക് നല്ല എക്സ്പീരിയൻസ് ഉണ്ടെന്ന് എനിക്ക് മനസ്സിലായി.
"റ്റാനിയ ബൈക്ക്‌ ഓടിക്കോ?" പിറകിലേക്ക്‌ തിരിഞ്ഞ് ഞാനവളെ നോക്കി. "ചെറിയ ബൈക്ക് ഓടിച്ചിട്ടുണ്ട്" അവള് ചിരിച്ചു കൊണ്ട് പറഞ്ഞു. മിററിലൂടെ അവളുടെ മുഖത്ത് നോക്കി ഞാനും ചിരിച്ചതെ ഉള്ളു.. അന്നത്തെ ദിവസം നല്ല ഫ്രണ്ട്സ് ആവാനുള്ള ശ്രെമം ആയിരുന്നു ഞങ്ങളുടെ.. അവൾക്കിഷ്ടമുള്ളതും എനിക്കിഷ്ടമുള്ളതും ആയ സ്ഥലങ്ങളിൽ എല്ലാം ഞങ്ങൾ പോയി.. ഉച്ചക്ക് അവൾക്കിഷ്ടപെട്ട കരിമീൻ കൂട്ടിയ ഊണും ഞാൻ കഴിച്ചു..

💬 Comments

View all comments