0%

Chapter Title : ഒരു തെക്കു വടക്കൻ പ്രണയം [Jobin]

Author : Jobin Read All Parts 766
അഞ്ജലി രാവിലെയും രാത്രിയും ഗുളിക കഴിക്കുന്ന പോലെ മെസ്സേജ് അയക്കാറുണ്ട്. അവൾക്കിപ്പോഴും കുറ്റബോധം ഉണ്ടെന്ന് തോന്നുന്നു. ഞാനാണെങ്കിൽ അത് പൂർണ്ണമായും മാറ്റാനും നിന്നില്ല. റ്റാനിയ അതിന് ശേഷം മെസ്സേജ് ഒന്നും അയച്ചില്ല, ലാസ്റ്റ് മെസ്സേജ് അയച്ചത് ഞാൻ കണ്ടതിനു ശേഷം റിപ്ലൈ അയക്കാഞ്ഞത് കൊണ്ടാവാം.
എടുത്ത ഫോട്ടോസിൽ നല്ലത് നോക്കി മൂന്നു ഫോട്ടോസ് ഫേസ്ബുക്കിലും ഇൻസ്റാഗ്രാമിലും അപ്‌ലോഡ് ചെയ്തു ലാപ്ടോപ് മാറ്റി വെച്ച് കിടന്നുറങ്ങി. രാവിലെ എഴുന്നേറ്റപ്പൊ വല്ലാത്ത മടി. ഇന്നിനി ജോലിക്ക് പോവാൻ വയ്യ, ഫോൺ എടുത്ത് നേരെ ബോസിനെ വിളിച്ച് സുഖമില്ലെന്ന് പറഞ്ഞ് ലീവ് ആക്കി. എന്തോ വ്യാപാര - വ്യവസായി ഹർത്താൽ പോലെ ഉള്ളത് കൊണ്ട് കാര്യമായ പണി ഒന്നുമില്ലാത്തതിനാൽ ബോസ്സ് ലീവ് അനുവദിച്ചു. ബെഡിൽ നിന്നെഴുന്നേൽക്കാതെ അവിടെ തന്നെ കിടന്ന് കുറച്ച് നേരം ഫോൺ എടുത്ത് ഇന്നലത്തെ ഫോടോസിന് കമന്റ്‌ വല്ലോം വന്നോന്ന് നോക്കി.. പ്രസക്തമായ കമെന്റ് ഒന്നുമില്ല, എല്ലാം സാധാരണ ഉള്ളത്. ഇന്റെരെസ്റ്റ്‌ പോയി, ഞാൻ ആരുടെ എങ്കിലും കമെന്റ് പ്രതീക്ഷിച്ചോ.. ഫീഡിൽ കൂടെ ചുമ്മാ സ്ക്രോൾ ചെയ്ത് കൊണ്ടിരുന്നപ്പോഴാണ് റ്റാനിയ പുതിയ ഫോട്ടൊ അപ്‌ലോഡ് ചെയ്തതായി കാണുന്നത്. ദൈവമെ ഇവളിത്രേം ഗ്ലാമർ ആയിരുന്നോ.. "നിനക്കങ്ങനെ തന്നെ വേണമെടാ പുല്ലേ, കൊണ്ട് കളഞ്ഞില്ലേ നിന്റെ ഒടുക്കത്തെ ജാഡ കാരണം.. ഇനി ഫോട്ടോ നോക്കി വെള്ളം ഇറക്കി ഇരുന്നോ" ഇവളെ കാണുമ്പോഴോ ഇവളെ പറ്റി ഓർക്കുമ്പോഴോ മാത്രം എന്നെ എന്തിനാ ഇങ്ങനെ ശല്യപെടുത്തുന്നെ.. ഞാൻ സിംഗിൾ ആയി ജീവിച്ചു പോട്ടെ മിസ്റ്റർ. ചുരുണ്ട മുടിയും, കണ്മഷി എഴുതിയ മിഴികളും.. ചുവന്ന ചായം

💬 Comments

View all comments