Chapter Title : ഒരു തെക്കു വടക്കൻ പ്രണയം [Jobin]
തേച്ച തുടുത്ത ചുണ്ടുകളും മെലിഞ്ഞ മൂക്കും മൂക്കിലൊരു മൂക്കുത്തിയും, ചിരിച്ചാൽ നുണകുഴി വിരിയുന്ന കവിളും.. അവളുടെ നുണക്കുഴിക്ക് വല്ലാത്ത ആഴം.. ആ കവിളത്തൊരു മുത്തം കൊടുക്കാനും, മൂക്കിൻ തുമ്പിൽ എന്റെ മൂക്കുരസാനും ഒരു മോഹം.. അവളെ അങ്ങനെ കണ്ടപ്പോൾ എന്റെ ഉള്ളിൽ ഉണ്ടായിരുന്ന മുഴുവൻ പരിഭവവും ഒലിച്ചു പോയി.. കയ്യെത്തും ദൂരത്തു ഉണ്ടായിരുന്നത് ഞാൻ തന്നെ ദൂരേക്ക് തള്ളി വിട്ടു എന്ന തോന്നലായി ഉള്ളിൽ..
ഫോട്ടൊ കണ്ട് കമന്റ് ചെയ്യാതിരിക്കാൻ തോന്നിയില്ല, "നൈസ് പിക്, യു ലുക്ക് ബ്യൂട്ടിഫുൾ" ലേശം കോഴി ആവുന്നതിൽ തെറ്റില്ല.. ആവശ്യം നമ്മുടെ അല്ലെ..
അധികം താമസിച്ചില്ല റിപ്ലൈ വന്നു "താങ്ക് യു സോ മച്"
അപ്പൊ അവൾക്ക് പ്രശ്നം ഒന്നുമില്ല, പ്രശ്നം എനിക്കാണ്.. എന്താണേലും നനഞ്ഞു ഇനി കുളിച്ചു കേറാം..
മെസ്സഞ്ചർ എടുത്ത് മെസ്സേജ് അയച്ചു.
"ഹായ്"
"ഹലോ.. നമ്മളെ ഒന്നും മറന്നില്ല അല്ലെ"
"മറക്കാനോ.. ജീവിതത്തിൽ ഒരിക്കലും ഇയാളെ മറക്കാതിരിക്കാൻ ഉള്ള പണി എനിക്ക് തന്നില്ലേ" ഞാൻ രണ്ട് ചിരിക്കുന്ന സ്മൈലി ഇട്ട് സിറ്റുവേഷൻ കൂൾ ആക്കി.
"ഐ ആം സോ സോറി, അന്ന് ആദ്യായി മീറ്റ് ചെയ്തപ്പോൾ ജാഡ ഇട്ട് ഇരുന്നത് കാരണം ഒന്ന് പണി തരാമെന്ന് വെച്ചതാ" അവള് വീണ്ടും സെന്റി ആയി.
"ഹേയ്.. ഞാനത് വിട്ടു, പിന്നെ ഞാൻ പെട്ടന്നങ്ങനെ ആരോടും സംസാരിക്കുന്ന ടൈപ് അല്ല. അത് കൊണ്ട് സംസാരിക്കാതിരുന്നതാണ് അല്ലാതെ ജാഡ ആയിട്ടല്ല" ഞാൻ പിന്നെയും എന്നെ ന്യായീകരിക്കാൻ തുടങ്ങി.
"ആണോ.. ദെൻ ഐ ആം സോറി എഗൈൻ"
ഞങ്ങളുടെ സംസാരം അന്ന് നീണ്ടു
💬 Comments
View all comments